3 May 2025

നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ‘കിരാതം’; വഖഫ് വിവാദ പരാമര്‍ശത്തിൽ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസിൻ്റെ പരാതി

ജാതിയും മതവും നോക്കാതെ പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് പരാമര്‍ശം.

‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്’, -സുരേഷ് ഗോപി പറഞ്ഞത് ഇതായിരുന്നു.

അതേസമയം നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നവ്യയെ കേന്ദ്രമന്ത്രി ആക്കാന്‍ ഡല്‍ഹിയില്‍ പോരാട്ടം നടത്തുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പൂരം കലക്കിയാണോ ട്രംപ് ജയിച്ചത്. വിജയിച്ചാൽ നവ്യ ഹരിദാസ് കേന്ദ്ര മന്ത്രി’, സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയാണോ ട്രംപ് ജയിച്ചതെന്നും പൂരം കലക്കിയാണ് സുരേഷ് ഗോപി വിജയിച്ചതെന്ന ആരോപണങ്ങളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. എല്ലാത്തിനേയും ആ മട്ടില്‍ കാണുന്ന പ്രതിപക്ഷമാണ് ഇന്ത്യയില്‍. തങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം.

തൃശ്ശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. ചിലര്‍ പറയുന്നത് പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചത്. കേരള പൊലീസിനെ കേസെടുക്കാന്‍ അങ്ങോട്ടേക്ക് അയക്കൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Share

More Stories

സമീക്ഷ യുകെയുടെ മൂന്നാമത് വടംവലി മത്സരം ജൂൺ 21ന് ന്യൂപോർട്ടിൽ

0
സമീക്ഷ യുകെ യുടെ വടംവലി ടൂർണമെന്‍റ് കാർഡിഫിലെ ന്യൂപോർട്ടിൽ ജൂൺ 21ന് നടക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ്ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നൽകും. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ...

കോൺഗ്രസ് പാർട്ടിക്ക് ഇനിയും മനസിലാകാത്ത ശശി തരൂർ: ചിന്താവൈചിത്ര്യവും രാഷ്ട്രീയ പ്രതീക്ഷയും

0
ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിത്വം, ശൈലി, അഭിപ്രായങ്ങൾ പോലും ഔദ്യോഗികമായ ഭാഷയിൽ ആവിഷ്‌ക്കരിക്കുന്ന അപൂർവ രാഷ്ട്രീയ നേതാവ് — അതാണ് ഡോ. ശശി തരൂർ. 2009 മുതൽ തുടർച്ചയായി തിരുവനന്തപുരത്തെ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന...

വിപണി മൂല്യത്തിൽ ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്

0
ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുമുള്ള അസാധാരണ വളർച്ചയുടെ ഫലമായി, മൈക്രോസോഫ്റ്റ് ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറി. ആപ്പിൾ വളരെക്കാലമായി ഒന്നാം സ്ഥാനം വഹിച്ചിരുന്ന ആഗോള സാങ്കേതിക രംഗത്ത്...

പാലസ്തീൻ – ഇസ്രായേൽ സംഘർഷത്തിനുള്ള പരിഹാര സാധ്യതകൾ

0
| വേദനായകി മുന്നൂറിലേറെ വർഷങ്ങളായി നിലനിൽക്കുന്ന, എന്നാൽ കഴിഞ്ഞ 75 വർഷമായി രക്തരൂക്ഷിതമായ വഴിയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലസ്തീൻ - ഇസ്രായേൽ സംഘർഷം, ഇന്നു ലോകത്തിലെ ഏറ്റവും ദീർഘകാല സൈനിക-രാഷ്ട്രീയ സംഘർഷങ്ങളിലൊന്നാണ്. 2023-24ലെ ഹമാസ്-ഇസ്രായേൽ യുദ്ധം...

പഹൽഗാം ഭീകര ആക്രമണവുമായി ബന്ധമുള്ള പ്രതികൾക്കായി കൊളംബോയിൽ തിരച്ചിൽ

0
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി. രാവിലെ...

‘മധ്യകാല ചരിത്രം തേടി അവരെത്തി’; മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം

0
ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ...

Featured

More News