23 February 2025

അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി ഡിസയര്‍

ഇന്റീരിയറിലെ പുതുമയാണ് ഏറെ ആകര്‍ഷിക്കപ്പെടുന്നത്. ഒരു പുതിയ ഫ്രീസ്റ്റാന്‍ഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എടുത്തുപറയണം.

ഇന്ത്യയില്‍ മോട്ടോര്‍ വാഹന വിപ്ലവം കൊണ്ടുവന്നതില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് വഹിച്ച പങ്ക് വളരെ വലുതാണ്. വാഹനകമ്പോളങ്ങളില്‍ അന്നും ഇന്നും എന്നും മാരുതിയോട് പ്രിയമുളളവരേറെയാണ്. മാരുതിപ്രേമികള്‍ക്കായി അടിമുടി മാറിക്കൊണ്ട് മാരുതി സ്വിഫ്റ്റ് സീരീസില്‍ മോഡലുകളില്‍ ഒന്നായ ഡിസയര്‍ എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ ടാക്സി ആവശ്യങ്ങള്‍ക്കു വരെ ഉപയോഗിക്കപ്പെടുന്ന രാജ്യത്തെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണിത്.

അടിമുടി മാറ്റങ്ങളുമായാണ് വാഹനം എത്തുന്നത്. രൂപകല്‍പ്പനയില്‍ വന്‍ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. പുറംമോഡിയിലും, വാഹനത്തിന് അകത്തും ഈ മാറ്റങ്ങള്‍ പ്രകടവുമാണ്. ഈ വര്‍ഷം ആദ്യം ഔദ്യോഗികമായി പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഡിസയറിന്റെയും നിര്‍മ്മാണം.

മാറ്റങ്ങളുമായി വിപണിയിലെത്തിയ ഡിസയറിന് 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ (എക്സ് ഷോറൂം ഡല്‍ഹി) വരെയാണ് വില. എല്‍.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുത്തന്‍ ഡിസയര്‍ വിപണിയിലെത്തിയിരിക്കുന്നത.
25 കി.മീ. മൈലേജ് ആണ് വാഹനത്തിനുളളത്. കാറിന്റെ ബുക്കിംഗ് ഇതോടകം 11,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയ, രാജ്യത്തെ പകുതിയോളം വിപണി പിടിച്ചടക്കിയ മാരുതി സുസുക്കിയുടെ ആദ്യ കാറാണിത്. പുതിയ മാരുതി ഡിസയറിന്റെ രൂപകല്‍പന പൂര്‍ണ്ണമായി പരിഷ്‌ക്കരിച്ചാണ് ഇറങ്ങിയിരിക്കുന്നത്. പുതുക്കിയ ഡിസയറിന് 3,995 എംഎം നീളവും, 1,735 എംഎം വീതിയും, 1,525 എംഎം ഉയരവുമുളള വീല്‍ബേസ് 2,450 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 163 എംഎം ആണ്. ഇത് പഴയ സ്വിഫ്റ്റിന് ഏറെക്കുറെ സമാനമാണ്.

എന്നാല്‍ ഡിസൈന്‍ ആകെ മാറി. ഇന്റീരിയറിലെ പുതുമയാണ് ഏറെ ആകര്‍ഷിക്കപ്പെടുന്നത്. ഒരു പുതിയ ഫ്രീസ്റ്റാന്‍ഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എടുത്തുപറയണം. ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, ലോക്കിംഗില്‍ ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎം, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഒരു ഇലക്ട്രിക് സണ്‍റൂഫ് എന്നിവ പുതിയ മോഡലിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

സെഡ് സീരീസ് എന്‍ജിന്‍ ആണ് ഡിസയറിനും കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ 1.2 ലിറ്റര്‍ സെഡ് സീരീസ് എന്‍ഡിന്‍ 3 സിലിണ്ടര്‍ ആണ്. 81 ബിഎച്ച്പി പവറും, 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ , പുതിയ ഡിസയറിന് ഒരു സിഎന്‍ജി പതിപ്പ് ഉണ്ടായിരിക്കും. 69 ബിഎച്ച്പി പവറും, 102 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാകും ഇത്.

ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന മാരുതിയുടെ ആദ്യ കാറെന്ന റെക്കോഡ് പുതിയ ഡിസയര്‍ നേടി കഴിഞ്ഞു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മെച്ചപ്പെടുത്തിയ കാല്‍നടക്കാര്‍ക്കുള്ള സംരക്ഷണം എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളായി വാഹനം വാഗ്ദാനം ചെയ്യുന്നു. വാഹനം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകളുടെ പട്ടികയിലും ഇടം നേടി കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഡിസയറിന്റെ 27 ലക്ഷം യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിച്ചു എന്നതില്‍ നിന്ന് ഈ കാറിന്റെ ജനപ്രീതി മനസിലാക്കാം.

Share

More Stories

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

Featured

More News