14 November 2024

1599 രൂപ മുതലുള്ള വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍

ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്താല്‍ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫര്‍ നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവര്‍ക്ക് 1444 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.

ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്താല്‍ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ ലോയല്‍റ്റി അംഗങ്ങള്‍ക്ക് 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 25 ശതമാനം കിഴിവില്‍ ടിക്കറ്റ് എടുക്കാമെന്നും അറിയിപ്പിലുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 30 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ആഴ്ച തോറും ഒരോ പുതിയ വിമാനം വീതം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലീറ്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ഡോക്ടര്‍, നഴ്സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

Share

More Stories

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

‘പ്രധാന ബാങ്കുകളായി’ 2024ൽ RBI ഈ മൂന്നെണ്ണം പട്ടികപ്പെടുത്തുന്നു

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (ഡി-എസ്ഐബി) എന്ന് നാമകരണം ചെയ്‌തു. ബുധനാഴ്‌ച റിസർവ്...

ട്രംപ് തൻ്റെ വിവാദ ക്യാബിനറ്റ് തിരഞ്ഞെടുപ്പിലൂടെ വാഷിംഗ്ടണിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

0
ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ കാബിനറ്റ് തിരഞ്ഞെടുപ്പുകൾ ചില റിപ്പബ്ലിക്കൻ സെനറ്റർമാരെ അമ്പരപ്പിക്കുകയും വാഷിംഗ്ടണിനെ ഞെട്ടിക്കുകയും ചെയ്‌തു. ഫ്ലോറിഡ റിപ്പബ്ലിക്കൻ മാറ്റ് ഗെയ്റ്റ്‌സിനെ അദ്ദേഹത്തെപ്പോലെ, ഒരിക്കൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അന്വേഷിച്ച തൻ്റെ ഏറ്റവും...

Featured

More News