21 November 2024

പനിക്ക് സ്വയം ചികിത്സ തേടരുത്, എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി അത് ചര്‍ച്ച ചെയ്ത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. സാലഡ്, ചട്ണി, മോര് എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറ്റിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണമെന്നും മന്ത്രി അറിയിച്ചു.

Share

More Stories

പാലക്കാട് എൽഡിഎഫ് പരാജയപ്പെട്ടാൽ

0
|സയിദ് അബി എൽഡിഎഫ് തോൽക്കുകയാണെങ്കിൽ യുഡിഎഫും മാധ്യമങ്ങളും ഉണ്ണിസാറും ദാവൂദും ഷാഫിയും സതീശനും ആർഎംപിയും ലീഗും പറഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും? അതിൽ സിപിഐഎം വീണ് പോകുമോ എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. സാദിഖലി തങ്ങളെ...

മന്ത്രി റിയാസിന് കെണിയാകുമോ സീപ്ലെയിന്‍ ?; എതിർപ്പുമായി സിപിഐയും

0
ടൂറിസം വകുപ്പിന്ന്റെ സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാന്‍ എഐടിയുസി. പദ്ധതിക്കെതിരെ എ ഐ ടി യുസിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്...

ടെക് ലോകത്തെ അദ്ഭുതം: ചൈനയിൽ കുഞ്ഞൻ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

0
ടെക് ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹാങ്‌ഷൗവിൽ വിചിത്രമായ ഒരു സംഭവം. എഐ അധിഷ്ഠിതമായ ഒരു ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് "തട്ടിക്കൊണ്ടുപോയി". ഓഡിറ്റി സെൻട്രൽ...

മഞ്ഞളിന്റെ അമിത ഉപഭോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും: മുന്നറിയിപ്പുമായി പഠനങ്ങൾ

0
ഭാരതീയരുടെ ഭക്ഷണത്തിലും പാരമ്പര്യ വൈദ്യരംഗത്തും ആരാധനാചാരങ്ങളിലും പ്രധാനമായ സ്ഥാനം കൈവന്ന മഞ്ഞളിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മഞ്ഞൾ ഭക്ഷണത്തിന് രുചിയും ആരോഗ്യത്തോടുള്ള ഗുണങ്ങളും നൽകുന്ന ഒന്നായി പരിഗണിക്കപ്പെടുന്നു. അതേസമയം, മഞ്ഞളിന്റെ അമിത...

കോശങ്ങളുടെ ത്രീഡി ചിത്രങ്ങള്‍; ബയോ ഇങ്ക് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

0
തിരുവനന്തപുരം: ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. സയർ ചിത്ര ജെൽമ യുവിഎസ് ബയോ ഇങ്ക് എന്നറിയപ്പെടുന്ന ബയോ ഇങ്ക് റീജനറേറ്റീവ് മെഡിസിൻ്റെയും...

ഗാസ വെടിനിർത്തൽ ; യുഎൻ രക്ഷാസമിതി പ്രമേയം യുഎസ് വീറ്റോ ചെയ്തു

0
ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തലിനായുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം ബുധനാഴ്ച അമേരിക്ക വീറ്റോ ചെയ്തു, ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളെ കൗൺസിൽ അംഗങ്ങൾ നിരസിച്ചതായി ആരോപിച്ചു. സ്ഥിരം കൗൺസിൽ അംഗമെന്ന നിലയിൽ വീറ്റോ ഉപയോഗിച്ച് പ്രമേയം...

Featured

More News