14 November 2024

സമൂഹത്തിൽ തിരിച്ചെത്തി; ഐഎസ്ആർഒയ്ക്ക് ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി: എസ് സോമനാഥ്

ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത

സമൂഹത്തിലേക്ക് രണ്ടര രൂപയായി ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക റെസിഡൻഷ്യൽ എഡുക്കേഷൻൃണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ബഹിരാകാശ പര്യവേഷണം നടത്തുന്ന മറ്റ് രാജ്യങ്ങളോട് മത്സരിക്കുകയല്ല ഐഎസ്ആർഒയുടെ ലക്ഷ്യമെന്നും മറിച്ച് രാജ്യത്തെ സേവിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെയ്യാൻ ഐഎസ്ആർഒയ്ക്ക് സ്വാതന്ത്ര്യം വേണ്ടതുണ്ട്. സ്പേസ് ടെക്നോളജിയിൽ ബിസിനസ് സാധ്യത വർധിപ്പിച്ചാൽ ആ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

ചന്ദ്രനിലേക്ക് പോവുക ചെലവേറിയ കാര്യമാണ്. സർക്കാർ ഫണ്ടിങിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാവില്ല. വരുമാനം വർധിപ്പിക്കാൻ ബിസിനസ് സാധ്യത വളർത്തണം. എങ്കിലേ നിലനിൽക്കാനാവൂ. അതിന് സ്വയം ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ നമ്മളെന്തെങ്കിലും ചെയ്‌താൽ സർക്കാരത് അവസാനിപ്പിക്കാൻ പറയുമെന്നും സോമനാഥ് പറഞ്ഞു.

ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആർഒ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനത്തിന് എവിടെ പോകണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകുന്നത് ഐഎസ്ആർഒയാണ്. ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ലപോലെ മീൻ കിട്ടുന്നുണ്ട്. ഒപ്പം ഡീസൽ ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ചെയർമാൻ്റെ ഈ പുതിയ അഭിപ്രായം രാജ്യത്തെ ജനങ്ങൾക്കിടയിൽ ചില അഭിപ്രായങ്ങൾ രൂപീകരിക്കാൻ സാധ്യതയുണ്ട്.

Share

More Stories

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

‘പ്രധാന ബാങ്കുകളായി’ 2024ൽ RBI ഈ മൂന്നെണ്ണം പട്ടികപ്പെടുത്തുന്നു

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (ഡി-എസ്ഐബി) എന്ന് നാമകരണം ചെയ്‌തു. ബുധനാഴ്‌ച റിസർവ്...

ട്രംപ് തൻ്റെ വിവാദ ക്യാബിനറ്റ് തിരഞ്ഞെടുപ്പിലൂടെ വാഷിംഗ്ടണിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

0
ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ കാബിനറ്റ് തിരഞ്ഞെടുപ്പുകൾ ചില റിപ്പബ്ലിക്കൻ സെനറ്റർമാരെ അമ്പരപ്പിക്കുകയും വാഷിംഗ്ടണിനെ ഞെട്ടിക്കുകയും ചെയ്‌തു. ഫ്ലോറിഡ റിപ്പബ്ലിക്കൻ മാറ്റ് ഗെയ്റ്റ്‌സിനെ അദ്ദേഹത്തെപ്പോലെ, ഒരിക്കൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അന്വേഷിച്ച തൻ്റെ ഏറ്റവും...

Featured

More News