14 November 2024

സിപിഎമ്മും ‘കട്ടന്‍ ചായയും പരിപ്പുവടയും’

തുടർഭരണത്തിലെ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്.

നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍നുമായി ബന്ധപ്പെട്ട പുതിയ വിവാദം . മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമയം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരിലായിരുന്നു വിവാദമെങ്കില്‍ ഇപ്പോൾ അതിനുളള മറുപടിയിലാണ് ഇപി കളം നിറയുന്നത്. ഇ

എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ കാര്യം മുതൽ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമുള്ള അസ്വാരസ്യം വരെ, എല്ലാത്തിനും ഇപിയുടെ ആത്മകഥയില്‍ മറുപടിയുണ്ട്. ‘കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയിലാണ് രൂക്ഷമായ സിപിഎം പിണറായി വിമര്‍ശനങ്ങള്‍ ഉള്ളതെന്ന വിവരം പുറത്തു വരുന്നത്.

സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഏറെ പ്രയാസപ്പെടുത്തി. പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല. അതാണ് സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കിയതില്‍ നിന്നും വ്യക്തമാകുന്നത്. ദേശാഭിമാനി ബോണ്ട് വിവാദത്തിലും വേട്ടയാടലാണ് ഉണ്ടായത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം വാങ്ങിയത് പാര്‍ട്ടി തീരുമാനമായിരുന്നു. പക്ഷെ അത് വിഎസ് അച്യുതാനന്ദന്‍ ആയുധമാക്കിയപ്പോൾ അവസാനം പഴി തനിക്ക് മാത്രമായി. പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും ഇപി പറയുന്നു.

തുടർഭരണത്തിലെ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്. പക്ഷെ അപ്പോൾ അതിന് തന്നെ മാത്രം ബലിയാടാക്കി. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇപി ആത്മകഥയില്‍ ആരോപിക്കുന്നു.

എന്നാൽ ഈ ആത്മകഥയിലെ പല ഭാഗങ്ങളായി പുറത്തു വരുന്ന എല്ലാ വിവരങ്ങളും നിഷേധിക്കുകയാണ് ഇപി. താന്‍ ഇപ്പോൾ ആത്മകഥ ആത്മകഥ എഴുതുകയാണ്. അത് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിലാണുള്ളത്.

ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളൊന്നും താന്‍ എഴുതിയിട്ടില്ല. ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തീർത്തും തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത ഉണ്ടാക്കാൻ മനപൂര്‍വം ചെയ്തതാണ്. ഡിസിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നുമാണ് തൽക്കാലം ഇപിയുടെ പ്രസ്താവന .

Share

More Stories

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

Featured

More News