3 May 2025

ഒരു കാലത്ത് നിബിഡ വനപ്രദേശം: അന്‍റാര്‍ട്ടിക്കയിലെ ചരിത്രത്തിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

ഐസ് ബ്രേക്കർ പോളാർസ്റ്റേൺ എന്ന കപ്പൽ ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഒരു മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ളതാണ്. റേസിനിന്റെ സാന്നിധ്യം അന്ന് അവിടെ മരക്കാടുകൾ തഴച്ച് വളർന്നിരുന്നുവെന്നതിന് തെളിവാണ്.

ഇന്ന് മഞ്ഞുരുക്കവും കടുത്ത ശൈത്യവുമാണ് അന്‍റാര്‍ട്ടിക്കയുടെ മുഖച്ഛായ. പക്ഷേ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അന്‍റാര്‍ട്ടിക്ക മിതശീതോഷ്ണ കാലാവസ്ഥയുള്ള നിബിഡ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെയും അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ഗവേഷകർ കണ്ടെത്തിയ ആമ്പർ ശകലങ്ങൾ ക്രിറ്റേഷ്യസ് കാലഘട്ടത്തിന്‍റെ മധ്യത്തിൽ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് വ്യക്തമാക്കുന്നു. റെസിൻ ഉത്പാദിപ്പിക്കുന്ന കോനിഫോറെസ് മരങ്ങൾ അതേസമയം ആ കാലത്ത് അന്‍റാര്‍ട്ടിക്കയിലെ ചൂടുള്ള അന്തരീക്ഷത്തിൽ നിലനിന്നിരുന്നുവെന്നും ഇതിന്‍റെ തെളിവുകളാണിതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഐസ് ബ്രേക്കർ പോളാർസ്റ്റേൺ എന്ന കപ്പൽ ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഒരു മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ളതാണ്. റേസിനിന്റെ സാന്നിധ്യം അന്ന് അവിടെ മരക്കാടുകൾ തഴച്ച് വളർന്നിരുന്നുവെന്നതിന് തെളിവാണ്. പ്രകൃതിദത്ത പ്രതിരോധ ശേഷിയുള്ള ആമ്പർ ഉത്പാദിപ്പിക്കുന്ന ഈ മരങ്ങൾ കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളിലും ഇരുണ്ട കാലത്തെയും നേരിടാൻ കരുത്തുള്ളവയാണ്.

ഈ കണ്ടെത്തലുകൾ, അന്നത്തെ അന്‍റാര്‍ട്ടിക്കയിലെ മഴക്കാടുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നത് മാത്രമല്ല, ഭൂമിയുടെ ഹരിതഗൃഹ ഭൂതകാലത്തെക്കുറിച്ചുള്ള അറിവുകൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ മധ്യകാലഘട്ടം തീവ്രമായ ആഗോളതാപനത്തിന്‍റെ കാലമായിരുന്നു.

കണ്ടെത്തിയ ആമ്പറിന്‍റെ സൂക്ഷ്മപരിശോധനയിൽ മരങ്ങളുടെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. കാട്ടുതീ, പരാന്നഭോജികൾ എന്നിവയുടെ ആക്രമണങ്ങൾ നേരിടാൻ മരങ്ങൾ സ്വയം രൂപപ്പെടുത്തിയ പ്രതിരോധ സംവിധാനമായിരുന്നു ഇതെന്ന് ഗവേഷകർ വ്യക്തമാക്കി.

ഭൂമിയുടെ കാലാവസ്ഥാ ചരിത്രം സ്വാഭാവിക പുനർനവീകരണ ശേഷിയുള്ളതിനാലാണ് ഇക്കാലത്ത് വലിയ വ്യതിയാനങ്ങളും ജീവിതം നിലനിർത്താനായതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനത്തിന്‍റെ കാരണം മഞ്ഞുരുക്കം തുടരുന്ന അവസരത്തിൽ, ഭൂമിയിലെ പുരാതന കാലാവസ്ഥാ വ്യവസ്ഥയെക്കുറിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു. ഈ കണ്ടെത്തലുകൾ അന്‍റാര്‍ട്ടിക്കയുടെ പരിസ്ഥിതിയും ഭൂമിയുടെ കാലാവസ്ഥാ ചരിത്രവും കൂടുതൽ വിശകലനം ചെയ്യുന്നതിന്‍റെ വഴിതുറക്കുന്നുണ്ട്.

Share

More Stories

പോപ്പ് എന്ന നിലയിൽ സ്വയം ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

0
തനിക്ക് അടുത്ത പോപ്പ് ആകണം എന്ന് ആഗ്രഹമുണ്ട് എന്ന തമാശ പറഞ്ഞതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പേപ്പൽ വസ്ത്രം ധരിച്ച ഒരു AI- നിർമ്മിത ചിത്രം പോസ്റ്റ്...

സമീക്ഷ യുകെയുടെ മൂന്നാമത് വടംവലി മത്സരം ജൂൺ 21ന് ന്യൂപോർട്ടിൽ

0
സമീക്ഷ യുകെ യുടെ വടംവലി ടൂർണമെന്‍റ് കാർഡിഫിലെ ന്യൂപോർട്ടിൽ ജൂൺ 21ന് നടക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ്ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നൽകും. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ...

കോൺഗ്രസ് പാർട്ടിക്ക് ഇനിയും മനസിലാകാത്ത ശശി തരൂർ: ചിന്താവൈചിത്ര്യവും രാഷ്ട്രീയ പ്രതീക്ഷയും

0
ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിത്വം, ശൈലി, അഭിപ്രായങ്ങൾ പോലും ഔദ്യോഗികമായ ഭാഷയിൽ ആവിഷ്‌ക്കരിക്കുന്ന അപൂർവ രാഷ്ട്രീയ നേതാവ് — അതാണ് ഡോ. ശശി തരൂർ. 2009 മുതൽ തുടർച്ചയായി തിരുവനന്തപുരത്തെ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന...

വിപണി മൂല്യത്തിൽ ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്

0
ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുമുള്ള അസാധാരണ വളർച്ചയുടെ ഫലമായി, മൈക്രോസോഫ്റ്റ് ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറി. ആപ്പിൾ വളരെക്കാലമായി ഒന്നാം സ്ഥാനം വഹിച്ചിരുന്ന ആഗോള സാങ്കേതിക രംഗത്ത്...

പാലസ്തീൻ – ഇസ്രായേൽ സംഘർഷത്തിനുള്ള പരിഹാര സാധ്യതകൾ

0
| വേദനായകി മുന്നൂറിലേറെ വർഷങ്ങളായി നിലനിൽക്കുന്ന, എന്നാൽ കഴിഞ്ഞ 75 വർഷമായി രക്തരൂക്ഷിതമായ വഴിയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലസ്തീൻ - ഇസ്രായേൽ സംഘർഷം, ഇന്നു ലോകത്തിലെ ഏറ്റവും ദീർഘകാല സൈനിക-രാഷ്ട്രീയ സംഘർഷങ്ങളിലൊന്നാണ്. 2023-24ലെ ഹമാസ്-ഇസ്രായേൽ യുദ്ധം...

പഹൽഗാം ഭീകര ആക്രമണവുമായി ബന്ധമുള്ള പ്രതികൾക്കായി കൊളംബോയിൽ തിരച്ചിൽ

0
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി. രാവിലെ...

Featured

More News