23 November 2024

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവ് മാർക്കുമാണ് തങ്ങൾ പിരിയുന്നതായുള്ള വിവരവും ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്

സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിക്കേണ്ട കാര്യമുണ്ടോ എന്നാണ് ചോദ്യം. ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവ് മാർക്കുമാണ് തങ്ങൾ പിരിയുന്നതായുള്ള വിവരവും ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്. റഹ്‌മാനാകട്ടെ 29 വർഷങ്ങളുടെ നീളമുള്ള ബന്ധമാണ് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. ഇവരുടെ അഭിഭാഷക വന്ദന ഷാ വഴിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

കൊൽക്കത്തയിൽ നിന്നുള്ള ബാസിസ്റ്റാണ് മോഹിനി ഡേ. 40ലധികം സംഗീത പരിപാടികൾ എ.ആർ റഹ്‌മാനൊപ്പം അവതരിപ്പിച്ച പാരമ്പര്യമുണ്ട് മോഹിനിക്ക്. ഗാന ബംഗ്ലായുടെ വിൻഡ് ഓഫ് ചെയ്ഞ്ചിലെ അവിഭാജ്യ ഘടകമാണ് മോഹിനി. റഹ്‌മാൻ്റെ വിവാഹമോചനവും മോഹിനിയും ഭർത്താവുമായുള്ള വേർപിരിയലും കൂട്ടികെട്ടപ്പെടാൻ പിന്നെ അധികം വൈകിയില്ല. റഹ്‌മാൻ്റെ വാർത്ത വന്നതിന് തൊട്ടുപിന്നാലെ തന്നെ മോഹിനിയുടെ കുടുംബ കാര്യവും വാർത്താ തലക്കെട്ടുകളിൽ എത്തിച്ചേർന്നു.

സാക്സോഫോൺ വിദ്വാനായിരുന്നു 28കാരിയായ മോഹിനിയുടെ ഭർത്താവ് മാർക്ക്. MaMoGi എന്ന ബാൻഡിൽ ഒന്നിച്ചു പ്രവർത്തിച്ച പരിചയവുമുണ്ട് ഇവർക്കുമിടയിൽ. വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ, മോഹിനി ഇത്രയും ദിവസങ്ങളായി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. അതിനിടെ വിവാഹമോചനം നൽകിയ മാനസിക സംഘർഷങ്ങളെ കുറിച്ച് റഹ്‌മാനും, അഭിഭാഷക വന്ദന ഷായും റഹ്‌മാൻ്റെ മകൻ എ.ആർ അമീനും ഉൾപ്പെടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പ്രതികരണം രേഖപ്പെടുത്തിയത്.

‘മറ്റൊരാളുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോൾ സത്യത്തിൻ്റെ പ്രാധാന്യം നാമെല്ലാം തിരിച്ചറിയട്ടെ. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക’ എന്നായിരുന്നു റഹ്‌മാൻ്റെ ഇളയപുത്രനും സംഗീത സംവിധായകനുമായ എ.ആർ അമീൻ പോസ്റ്റ് ചെയ്‌ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അമീൻ ആദ്യമായി അച്ഛൻ്റെയും അമ്മയുടെയും വേർപിരിയലിൽ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ റഹ്‌മാൻ്റെ മകളും പ്രതികരണം അറിയിച്ചിരുന്നു.

ഈ വിഷയങ്ങളിൽ യാതൊന്നും പ്രതികരിക്കാതിരുന്നതാണ് മോഹിനിയെ അലട്ടിയ വിഷയം. ഒടുവിൽ നിരവധിപ്പേർ മോഹിനിയുടെ അഭിമുഖത്തിനായി അവരുടെ വാതിലിൽ മുട്ടി. സഹികെട്ടതും മോഹിനിയും മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൻ്റെ മാനസികാവസ്ഥ വിവരിച്ചു. ‘എനിക്ക് അഭിമുഖങ്ങൾക്കായി നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്തിന് വേണ്ടിയാണതെല്ലാം എന്നെനിക്കറിയാം. ഓരോന്നും ഞാൻ ബഹുമാനപൂർവ്വം നിരസിച്ചിരിക്കുന്നു. കൂടുതൽ അനാവശ്യങ്ങൾ ആളിക്കത്തിക്കുന്നതിൽ ഞാൻ താൽപപര്യപ്പെടുന്നില്ല…

എൻ്റെ ഊർജം അപവാദങ്ങളുടെ മേൽ ചിലവഴിക്കാൻ എനിക്കാഗ്രഹമില്ല. ദയവായി എൻ്റെ സ്വകാര്യതയെ മാനിക്കുക,’ എന്ന് മോഹിനി. തൻ്റെ പത്താം വയസുമുതൽ ഗിറ്റാർ നെഞ്ചോടു ചേർത്ത പെൺകൊടിയാണ് മോഹിനി. കേവലം പതിനൊന്നാം വയസുമുതൽ മോഹിനി പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പിതാവിൻ്റെ സുഹൃത്താണ് മോഹിനിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

Featured

More News