| ദീപക് പച്ച
വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള കുറെയേറെ കാര്യങ്ങൾ ഉണ്ട് താനും.
പിണറായി പാലക്കാട് വന്നു നടത്തിയ പ്രസംഗം ലൈവ് കൊടുക്കാതിരിക്കുകയും അതെ സമയം വാ തുറന്നാൽ നുണ മാത്രം പറയുന്ന വി. ഡി സതീശന്റെ പത്ര സമ്മേളനം എല്ലാം ചാനലുകളും കൊടുക്കുകയും ചെയ്യുക.. കേരളപിറവി ദിനത്തിലെ മാതൃഭൂമി പത്രം എഡിറ്റൊറിയൽ പേജ് എന്നത് യു. ഡി. എഫ് ന്റെ ഇലക്ഷൻ ലീഫ് ലെറ്റ് പോലെ ഇറക്കുക . ഇടതുപക്ഷ നേതാക്കളുടെ ബൈറ്റുകൾ ഇഷ്ട്ടം പോലെ എടുക്കുകയും എന്നാൽ അതൊന്നും സംപ്രേക്ഷണം ചെയ്യാതിരിക്കുകയും ചെയ്യുക. തുടങ്ങി അങ്ങേയറ്റം പ്രതികൂലമായ മാധ്യമ കാലാവസ്ഥയിൽ ആണ് ഈ ഇലക്ഷനിൽ ഇടതുപക്ഷം നേരിട്ടത്.
എന്നിട്ടും ചേലക്കര നന്നായി ജയിച്ചു, ചേലക്കര രമ്യ ഹരിദാസ് ഒരു പഞ്ചായത്തിൽ പോലും ലീഡ് നേടിയില്ല. പാലക്കാട് ഇടതുപക്ഷ സ്ഥാനാർഥി ലോകാസഭയെക്കാൾ വോട്ട് നില മെച്ചപ്പെടുത്താനും കഴിഞ്ഞു. മാത്രവുമല്ല ബിജെപി യും എൽഡിഎഫും തമ്മിലുള്ള അകലം പാലക്കാട് കുറഞ്ഞത് വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യും.
പാലക്കാട് യു. ഡി. എഫ് നു കിട്ടുന്ന വോട്ട് ബിജെപി പേടിയിൽ നിന്നുള്ളതാണ്. അതിനെയാണ് എസ് ഡി പി ഐ യും എൻകാഷ് ചെയ്യുന്നത്. പാലക്കാട് നേട്ടം ഉണ്ടാക്കിയെങ്കിലും പരസ്യമായ UDPI (UDF+SDPI) സഖ്യം കോണ്ഗ്രസ്സിന് വലിയ ദോഷം ചെയ്യും. കോൺഗ്രസ്സിലെ ശരിയായ മതേതരവാദികൾ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യും.
ഫലത്തിൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങളും യു. ഡി. എഫ് ഉം ശ്രമിക്കും. 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ടിട്ടും ജയിച്ചത് ഞങ്ങളാണ് എന്ന് പത്ര സമ്മേളനം നടത്തിയവരാണ് കോൺഗ്രസുകാർ. അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.