27 November 2024

തീവ്രവാദി കസബിന് തൂക്കുകയർ കിട്ടാൻ നിർണായക മൊഴി; ഒമ്പത് വയസ്സുകാരി ദേവികയെ ഒരിക്കലും മറക്കാനാവില്ല

ആ ദിവസം അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ദേവിക. അവിടെ വെച്ചാണ് ഭീകരർ വെടിയുതിർത്തത്

മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദി അജ്‌മൽ കസബിന് തൂക്കുകയർ ലഭിക്കാൻ നിർണായകമായത് കോടതി മുറിയിൽ ഒരു ഒമ്പത് വയസ്സുകാരി നൽകിയ മൊഴിയാണ്. കസബിൻ്റെ തോക്കിൽ നിന്ന് വെടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട പെൺകുട്ടിയായിരുന്ന ദേവിക റോട്ടാവൻ കോടതിയിൽ സധൈര്യം കസബിനെ ചൂണ്ടിക്കാട്ടി.

“സംഭവം നടന്നിട്ട് 16 വർഷമായി. എന്നാലും ആ ദിനം നടന്നതെല്ലാം ഇപ്പോഴും ഓർമയുണ്ട്. ഒരിക്കലും മറക്കാനാവില്ല,” -ദേവിക പറയുന്നു. ആ ദിവസം അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ദേവിക. അവിടെ വെച്ചാണ് ഭീകരർ വെടിയുതിർത്തത്. അതിൽ ഒരു വെടിയുണ്ട ദേവികയ്ക്കും കൊണ്ടു.

“അന്ന് രാത്രിയാണ് എനിക്ക് വെടിയേറ്റത്. അച്ഛനും സഹോദരനും ഒപ്പം പൂനെയിലേക്ക് പോകാനാണ് സി.എസ്.ടി റെയിൽവേ സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്” -ദേവിക പറയുന്നു.

ദേവികയുടെ കാലിലാണ് വെടിയേറ്റത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു. രണ്ടാമത് കസബിനെ കണ്ടത് കോടതി മുറിയിലാണെന്ന് ദേവിക പറഞ്ഞു. “2009ലാണ് ഞാനും അച്ഛനും കോടതിയിലെത്തിയത്. അച്ഛൻ രണ്ട് ഭീകരരെ കണ്ടു. ഞാൻ കസബിനെ തിരിച്ചറിഞ്ഞു. അന്ന് വലിയ അമർഷം തോന്നി. അന്ന് മുതൽ മനസിലുള്ള സ്വപ്‌നമാണ് പഠിച്ച് വളർന്ന് തീവ്രവാദത്തിനെതിരെ പോരാടണമെന്നുള്ളത്” -ദേവിക പറയുന്നു.

“ഒരുപാട് കാര്യങ്ങൾ 16 വർഷങ്ങൾക്കുള്ളിൽ മാറി. ആദ്യമൊക്കെ ഒരുപാട് ഭീഷണികളുണ്ടായിരുന്നു. ചിലരൊക്കെ പിന്തുണക്കാൻ ഉണ്ടായിരുന്നു. മറ്റ് ചിലരിൽ നിന്ന് അതുണ്ടായില്ല” -ദേവിക പറയുന്നു. മകളുടെ ധീരതയെക്കുറിച്ച് പിതാവും പ്രതികരിച്ചു. “അവൾ രാജ്യത്തിൻ്റെ മകൾ അല്ലേ. വെടിയുണ്ടയെ അതിജീവിച്ചവളാണ്. കോടതിയിൽ സധൈര്യം സാക്ഷി പറഞ്ഞില്ലേ. അഭിമാനമുണ്ട്” -പിതാവ് പറയുന്നു. കസബിനെ മാത്രമല്ല ആക്രമണത്തിൻ്റെ ബുദ്ധി കേന്ദ്രങ്ങളെയാണ് ഇല്ലാതാെേക്കണ്ടതെന്ന് ദേവിക പറഞ്ഞു.

ധൈര്യത്തിൻ്റെയും രാജ്യസ്നേഹത്തിൻ്റെയും പ്രതീകമായ ദേവിക റോട്ടാവൻ ട്വന്റിഫോർ വാർത്തയിയിലാണ് അനുഭവങ്ങൾ പങ്കുവെച്ചത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം, എയര്‍ലൈനുകളോട് ഡിജിസിഎ

0
വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ ഒരു പുതിയ വാര്‍ത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനകമ്പനികള്‍ക്ക് ഒരു പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ്. വിമാനങ്ങള്‍...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

0
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകള്‍ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസും ഗവണ്‍മന്റ് രഹസ്യരേഖകള്‍ കൈവശം വെച്ചെന്ന കേസുമാണ് പിന്‍വലിക്കുന്നത്. പ്രസിഡന്റായിരുന്ന...

ഭൂമിയിലെ ശുദ്ധജലത്തിന്‍റെ അളവ് കുറയുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

0
ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്‍റെ അളവ് കുറയുകയാണെന്നു ശാസ്ത്രജ്ഞർ. നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ഗ്രെയ്സ് (ദ ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമേറ്റ് എക്സ്പിരിമെന്റ്) ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. 2014...

വന്യമൃഗ സംരക്ഷണത്തിനായി സ്ഥാപിച്ച സുരക്ഷാ സംവിധാനം ദുരുപയോഗത്തിൽ; കോർബറ്റ് ടൈഗർ റിസർവിലെ വിവാദം ചർച്ചയാകുന്നു

0
വന്യമൃഗ സംരക്ഷണത്തിനായി കോർബറ്റ് ടൈഗർ റിസർവിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും ഡ്രോണുകളും ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, ഈ സാങ്കേതിക സംവിധാനങ്ങൾ വന്യമൃഗ സംരക്ഷണത്തിന്...

വിപണിയെ ഞെട്ടിച്ച ട്രംപിൻ്റെ താരിഫ് ഭീഷണികൾ; സെൻസെക്‌സ് 106 പോയിൻ്റ് താഴ്ന്നു

0
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികളെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും രണ്ട് ദിവസത്തെ റാലിയെ തകർത്തു. ദുർബലമായ ആഗോള വിപണി പ്രവണതകൾക്ക് അനുസൃതമായി ചൊവ്വാഴ്‌ച താഴ്ന്ന...

പ്രവാസി കേരളീയരുടെ മക്കള്‍ക്ക് നോർക്ക- റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി ഡിസംബര്‍ 15 വരെ നീട്ടി

0
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക- റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍...

Featured

More News