തിരുവനന്തപുരം: ലിംഗസമത്വ- സ്ത്രീ സൗഹൃദ ടൂറിസം പ്രഖ്യാപനത്തിലൂടെ ലോകത്തിന് മറ്റൊരു മാതൃക കൂടി കാട്ടി കേരളം. മൂന്നാറിലെ മാങ്കുളത്ത് സമാപിച്ച ആഗോള ലിംഗസമത്വ- ഉത്തരവാദിത്വ ടൂറിസം വനിതാ സമ്മേളനത്തിലാണ് കേരളം ചരിത്രപ്രഖ്യാപനം നടത്തിയത്.
“വിനോദ സഞ്ചാരവും യാത്രകളും ലിംഗഭേദമില്ലാത്തതും സ്ത്രീ സൗഹാർദവുമാവണമെന്നും അത് എല്ലാ മനുഷ്യരുടെയും മൗലിക അവകാശമായി പ്രഖ്യാപിക്കണമെന്നും” അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളം പ്രഖ്യാപിച്ചു.
ലോകത്ത് തന്നെ ആദ്യമായാണ് ആഗോള ലിംഗസമത്വ- ഉത്തരവാദിത്വ ടൂറിസത്തിനായി ഇത്തരമൊരു സമ്മേളനം. ടൂറിസം രംഗത്ത് സ്ത്രീകൾ, ലിംഗ ന്യൂനപക്ഷങ്ങൾ, എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 18,000 സ്ത്രീ സംരംഭങ്ങളാണുള്ളത്. ഒന്നര ലക്ഷത്തോളം സ്ത്രീകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും പ്രതിവർഷം 10 കോടിയിലേറെ രൂപയുടെ വരുമാനവും ലഭിക്കുന്നു.
ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഡ്രൈവർമാർ, ഹോം സ്റ്റേ, ടൂറിസ്റ്റുകൾക്ക് വീടുകളിൽ കേരളീയ ഭക്ഷണം ഒരുക്കൽ, റസ്റ്റോറന്റ്, ഫാം ടൂറിസം യൂണിറ്റ്, അഗ്രി ടൂറിസം, ഹൗസ് ബോട്ട്, ശിക്കാര, കൊട്ടവഞ്ചി, കരകൗശലവസ്‌തു നിർമാണം, ട്രാവൽ ഏജന്റ് തുടങ്ങിയ ടൂറിസം സംരംഭങ്ങൾ നടത്തുന്നതും ജോലി ചെയ്യുന്നവരും സ്ത്രീകളാണ്.
പുതിയ സംരംഭകർക്ക് തൊഴിൽ പരിശീലനവും വായ്‌പാ സൗകര്യങ്ങളും ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ (ആർടി മിഷൻ) നേതൃത്വത്തിൽ നൽകുന്നു. ആർടി മിഷൻ്റെ “സ്ത്രീ സൗഹൃദ വിനോദസഞ്ചാര’ പദ്ധതിയുടെ ഭാഗമായി 2025ഓടെ 10,000 സംരംഭങ്ങൾ കൂടി ആരംഭിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതുവഴി 30,000 പേർക്കുകൂടി അധികമായി തൊഴിൽ ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷത്തോളം സ്ത്രീകളെ ഉൾപ്പെടുത്തി സ്ത്രീ സൗഹൃദ ടൂറിസം ശൃംഖലയും രൂപീകരിക്കും.
പദ്ധതികള്‍
സ്ത്രീ സൗഹൃദ സംരംഭങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും
ടൂറിസം വ്യവസായത്തില്‍ പൂര്‍ണമായി ഇടപെടാന്‍ സ്ത്രീകളെ അനുവദിക്കുന്ന നയം രൂപീകരിക്കും.
സംരംഭകത്വത്തിലും ബിസിനസ് മാനേജ്‌മെന്റിലും സ്ത്രീകള്‍ക്കായി പരിശീലനം
എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സ്ത്രീകള്‍ ലിംഗ ന്യൂനപക്ഷങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരായ പീഡനങ്ങളും ചൂഷണങ്ങളും തടയാന്‍ ശക്തമായ നടപടിയെടുക്കും
ടൂറിസം രംഗത്ത് തുല്യവേതനം നടപ്പാക്കും.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.