ഗുജറാത്തിലെ സൂററ്റിൽ നിന്ന് തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിൽ യാത്രക്കാർ മുഴുവൻ മദ്യവും കഴിച്ചതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയായ എക്സ് സൈറ്റിൽ പ്രചരിക്കുന്ന ഏതാനും പോസ്റ്റുകളിൽ നിന്നാണ് ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡിസംബർ 20ന് സർവീസ് നടത്തിയ വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നാല് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ, വിമാനത്തിൽ യാത്രക്കാർ 15 ലിറ്റർ മദ്യവും ഗുജറാത്തിലെ പ്രശസ്തമായ ലഘുഭക്ഷണങ്ങളും കഴിച്ചു. റിപ്പോർട്ടുകൾ പ്രകാരം മദ്യത്തിൻ്റെ ആകെ മൂല്യം 1.8 ലക്ഷം രൂപയാണ്.
മദ്യത്തിനെതിരെ കർശന നിയമങ്ങൾ നിലനിൽക്കുന്ന ഗുജറാത്ത് സംസ്ഥാനത്ത് അവിടെ നിന്ന് പറന്നുയർന്ന വിമാനത്തിലെ ഈ സംഭവം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും, മദ്യം തീർന്നു എന്ന അവകാശവാദം അതിശയോക്തിയാണെന്ന് ചില എയർലൈൻ ഉദ്യോഗസ്ഥർ പറയുന്നു. ഓരോ യാത്രക്കാരനും 100 മില്ലി ലിറ്ററിൽ കൂടുതൽ മദ്യം നൽകുന്നില്ലെന്ന് അവർ അവകാശപ്പെടുന്നു.