27 December 2024

ഓർമ്മകളിൽ എംടിയുടെ രാഷ്ട്രീയ ജാഗ്രത

ഹിന്ദുത്വ തീവ്രവാദികൾ മതേതര ഇന്ത്യയുടെ മകുടം തകർത്ത 1992 ഡിസംബർ മാസത്തിൽ തന്നെയാണ് എം.ടി വാസുദേവൻ നായർ തുഞ്ചൻപറമ്പിന്റെ ചെയർമാനായി ചുമതലയേറ്റത്. തുഞ്ചൻപറമ്പ് ആ പേര് അന്വർത്ഥക്കിയത് എം.ടി സാരഥ്യം വഹിച്ചതിന് ശേഷമാണ്.

| ശ്രീകാന്ത് പികെ

ആറേഴ് വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ ‘പോമോ’ കളുടെ വസന്ത കാലത്ത് ചിലർ എം.ടിയെ ജാതി വാദിയാക്കാനും ഇസ്ലാമോഫോബിക് ആക്കാനും ശ്രമിച്ചിരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതോ കുത്തിത്തിരിപ്പ് പരിപാടിക്ക് ക്ഷണിക്കാൻ എം.ടിയുടെ വീട്ടിലെത്തിയപ്പോൾ മൂന്ന് പടവ് മുന്നിൽ കാണുന്ന അദ്ദേഹം അവരോട് സഹകരിക്കാതിരുന്നതോ മറ്റോ ആയിരുന്നു വിഷയം.

പോമോ – ഇസ്ലാമിസ്റ്റ് ഐക്യ സംഘം അന്ന് സോഷ്യൽ മീഡിയയിൽ എം.ടിക്കെതിരെ ചില ഒച്ചപ്പാടുകളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യ ലോകത്തിന്റെ മാത്രമല്ല ആ പേര് മലയാളികളുടെ സാംസ്കാരിക രാഷ്ട്രീയത്തെ എങ്ങനെ ബലപ്പെടുത്തി എന്ന് അറിയാവുന്ന ഭൂരിപക്ഷം ആ അശുക്കളെ പുറം കാല് കൊണ്ട് തൊഴിച്ചു.

എന്നാൽ അഞ്ചാറു പതിറ്റാണ്ടുകളോളം തന്റെ പുറകെ നടന്ന് ഭള്ള് പറഞ്ഞ ടി. പത്മനാഭനെ ഇടം കണ്ണിട്ട് നോക്കാൻ പോലും മെനക്കെടാത്ത എം.ടി ഈ യൂസ്ലെസുകളുടെ ആരോപണത്തിന് അന്ന് രാത്രി വെളുക്കും മുന്നേ മറുപടി പറയാൻ മുതിർന്നു. തന്റെ സാഹിത്യത്തിനോ അറിവിനോ നേരെ വരുന്ന യാതൊരു വിമർശനങ്ങളോടും തലയൊന്നുയർത്തി പോലും ശ്രദ്ധിക്കാതിരുന്ന ആ മനുഷ്യന് പക്ഷേ തന്നെ ഹിന്ദുത്വ വാദിയാക്കാൻ ശ്രമിച്ച അപശബ്ദങ്ങൾ പോലും കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.

എം.ടിയുടെ സാഹിത്യത്തെ കുറിച്ച് പറയുന്നത് എത്രയോ അത് പോലെയൊ, ഇക്കാലത്ത് അതിനേക്കാളുമോ പ്രധാനമാണ് എം.ടിയുടെ രാഷ്ട്രീയവും. പൊതുയോഗങ്ങളിലെ പ്രസംഗ ശബ്ദമായോ മാദ്ധ്യമ ക്യാമറക്ക് മുന്നിലെ നിലപാട് ശബ്ദമായോ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിശബ്ദത വാക്കാക്കിയ എം.ടിയുടെ രാഷ്ട്രീയ ജാഗ്രതയും എണ്ണി മാത്രം പറയുന്ന വാക്കുകളും തന്റെ മാർക്സിസ്റ്റ് പക്ഷപാദിത്വവും വലതു പക്ഷ രാഷ്ട്രീയത്തിനെതിരെ ആഴത്തിൽ പതിഞ്ഞ പില്ലറുകളാണ്.

ഹിന്ദുത്വ തീവ്രവാദികൾ മതേതര ഇന്ത്യയുടെ മകുടം തകർത്ത 1992 ഡിസംബർ മാസത്തിൽ തന്നെയാണ് എം.ടി വാസുദേവൻ നായർ തുഞ്ചൻപറമ്പിന്റെ ചെയർമാനായി ചുമതലയേറ്റത്. തുഞ്ചൻപറമ്പ് ആ പേര് അന്വർത്ഥക്കിയത് എം.ടി സാരഥ്യം വഹിച്ചതിന് ശേഷമാണ്.

കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ഇടപെടലുകൾക്ക് ഏറ്റവും ശക്തി പകരുമായിരുന്ന ഒരിടമാണ് തുഞ്ചൻ പറമ്പ്. 2016 മുതൽ ശ്രീനാരായണ ഗുരുവിനെ കാവി പുതപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാറിന് മെരുക്കാൻ സാധിക്കാത്ത ഗുരു എന്ന മഹാമേരുവിലും എളുപ്പം കളിക്കാൻ സാധിക്കുമായിരുന്ന ഇടം. അതിനവർ പലതവണ ശ്രമിച്ചിട്ടുമുണ്ട്.

എന്നാൽ തുഞ്ചൻ പറമ്പിന്റെ ചെയർമാൻ സ്ഥാനത്തിരുന്ന് കൊണ്ട് എം.ടി അവറ്റകളെ ആട്ടിയോടിച്ച് കൊണ്ട് തുഞ്ചൻപറമ്പ് കേരളത്തിന്റെ പ്രധാനപ്പെട്ട സാഹിത്യ – സാംസ്‌കാരിക കേന്ദ്രമാക്കി ഉയർത്തി എന്ന് മാത്രമല്ല ഭാഷാപിതാവിനേയും അത് വഴി ഉയർന്ന് വരുന്ന അസംഖ്യം അവസരങ്ങളും തങ്ങളുടെ വരുതിയിലാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ മതേതരമാക്കി നേരിട്ടു. 2001ൽ ഈ സമിതി തുഞ്ചൻ സ്മാരക ട്രസ്റ്റായപ്പോഴും എംടിക്കു തന്നെയായിരുന്നു സാരഥ്യം. പോസ്റ്റ് ബാബറി – നിയോലിബറൽ ഇന്ത്യയിൽ എം.ടിയുടെ ഈ രാഷ്ട്രീയ ജാഗ്രത മാത്രം മതി കേരളം കടപ്പെട്ടിരിക്കാൻ.

മുഖ്യമന്ത്രി പിണറായി വിജയൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പിന്റെ അവസാനം ഓർക്കുന്നത് അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയത്തെയാണ്. മറ്റെല്ലാ സ്മരണകൾക്കുമൊടുവിൽ കേരളം ഓർക്കേണ്ടത് ഒരു മുരടനക്കം കൊണ്ട് പോലും വർഗ്ഗീയ രാഷ്ട്രീയത്തിന് ഒത്തു പോകാത്ത എം.ടിയുടെ രാഷ്ട്രീയ ജാഗ്രതകൂടിയാണ്.

Share

More Stories

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

0
കേരള സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായ ആളുകൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. റവന്യു, സർവേ,...

സായിദ് ഖാൻ എങ്ങനെയാണ് അല്ലു അർജുൻ, പ്രഭാസ്, രൺബീർ എന്നിവരേക്കാൾ ആസ്‌തിയുള്ള സമ്പന്നനായത്?

0
'ചുരാ ലിയ ഹേ തുംനേ' എന്ന ചിത്രത്തിലൂടെ സായിദ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ വലിയ കാര്യം അദ്ദേഹം ഡബ്ബ് ചെയ്യപ്പെട്ടു. മെയിൻ ഹൂ നയിൽ ഷാരൂഖ് ഖാനൊപ്പമുള്ള രണ്ടാമത്തെ നായക വേഷം...

കൊവിഡ് ലാബ് ചോർച്ച തെളിവുകൾ; ചാര മേധാവികൾ എഫ്ബിഐയെയും ശാസ്ത്രജ്ഞരെയും നിശബ്‌ദരാക്കി

0
ലാബ് ചോർച്ചയിൽ നിന്നാണ് കൊവിഡ്-19 ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകളുള്ള എഫ്ബിഐ പ്രസിഡൻ്റ് ബൈഡനെ അറിയിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതായി ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലാബ് ചോർച്ചയാണ് ഏറ്റവും സാധ്യതയുള്ള കാരണം എന്ന്...

സോംബി കൂട്ടവുമായി അരുണ്‍ ചന്തുവിൻ്റെ ‘വല’ ചിത്രം ഒരുങ്ങുന്നു

0
ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ അരുണ്‍ ചന്തുവിൻ്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. സയന്‍സ് ഫിക്ഷന്‍ മോക്യുമെൻ്റെറിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാ പശ്ചാത്തലത്തിലുമാണ്...

ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായുള്ള ഭൂമി ഏറ്റെടുക്കൽ; എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

0
വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി. ആവശ്യമായ...

മൻമോഹൻ സിംഗ്, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച ടെക്‌നോക്രാറ്റ്

0
ഡോ. മൻമോഹൻ സിംഗ് -. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി, പ്രശസ്ത സാമ്പത്തിക വിദഗ്ധൻ, സാങ്കേതിക വിദഗ്ധൻ, ഇന്ത്യയുടെ ഉദാരവൽക്കരണ സമ്പദ്‌വ്യവസ്ഥയുടെ ശില്പി, പേയ്‌മെൻ്റ് ബാലൻസ് പ്രതിസന്ധിയുടെ അസാധാരണമായ താഴ്ന്ന നിലയിൽ നിന്ന് ഉയർന്ന...

Featured

More News