7 January 2025

‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും’; പെരിയ കേസില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കെവി കുഞ്ഞിരാമന്‍

കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്

അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന്‍ പറഞ്ഞു.

സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍ രംഗത്തെത്തി. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

പെരിയ ഇരട്ടക്കൊല കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നുമുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

Share

More Stories

ഇന്ത്യയിലെ ആദ്യത്തെ ‘ജെൻ ബീറ്റ’ കുഞ്ഞിനെ പരിചയപ്പെടാം

0
2025ൻ്റെ പ്രഭാതം ഒരു പുതുവർഷത്തെ മാത്രമല്ല ഒരു പുതിയ തലമുറ കൂട്ടുകെട്ടിനെയും കൊണ്ടുവന്നു, ജനറേഷൻ ബീറ്റ. ഇന്ത്യയിൽ ജനുവരി ഒന്നിന് പുലർച്ചെ 12:03ന് മിസോറാമിലെ ഐസ്വാളിൽ ജനിച്ച ആദ്യത്തെ ജനറേഷൻ ബീറ്റ കുഞ്ഞ്...

കണ്ണപുരം റിജിത്ത് വധക്കേസിൽ ഒമ്പത് ബിജെപി- ആര്‍എസ്എസ് പ്രതികൾക്കും ജീവപര്യന്തം

0
കണ്ണൂര്‍, കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒമ്പത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്...

പ്രധാനമന്ത്രി ട്രൂഡോ രാജിവച്ച കാരണങ്ങൾ എന്താണ്? അതൃപ്‌തിയിൽ പാർട്ടി നേതാവ് സ്ഥാനവും വിട്ടു

0
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്‌ച വൈകുന്നേരം പ്രധാനമന്ത്രി സ്ഥാനവും പാർട്ടി നേതാവും രാജിവച്ചു. രാജിക്ക് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്‌ത അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ ശരിയായ തിരഞ്ഞെടുപ്പാകാൻ കഴിയില്ലെന്ന് പറഞ്ഞു. “എനിക്ക്...

എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്; കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു

0
ദില്ലി: രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ്...

ഓസ്‌കർ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആടുജീവിതം

0
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ഈ മലയാള സിനിമ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ്...

സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; വൈകിയത് 21 ട്രെയിനുകള്‍

0
റെയില്‍വേ പാലത്തിൽ കൂടി കടന്നുപോകുന്ന സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു. ഇതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു . ആലപ്പുഴ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ...

Featured

More News