9 January 2025

ഇന്ത്യൻ വിദ്യാർത്ഥിനിയെ പട്രോളിംഗ് വാഹനം ഇടിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പോലീസുകാരനെ പിരിച്ചുവിട്ടു

പെൺകുട്ടി റോഡ് മുറിച്ച് കടക്കുന്നതിനീടയിൽ മണിക്കൂറിൽ 119 കിമീ വേഗതയിൽ വന്ന പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ പട്രോളിങ് കാറിടിച്ചു കൊലപ്പെടുത്തിയ പോലീസുകാരനെ പിരിച്ചുവിട്ടു. ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 കാരിയായ ബിരുദ വിദ്യാർത്ഥിനി ജാൻവി കന്ദുലയാണ് മരിച്ചത്. കെവിൻ ഡേവ് എന്ന പോലീസുകാരൻ ഓടിച്ച പട്രോളിംഗ്‌ വാഹനം ഇടിച്ചാണ് സിയാറ്റിലിൽ വച്ച് ജാൻവി മരണപ്പെടുന്നത് .

പെൺകുട്ടി റോഡ് മുറിച്ച് കടക്കുന്നതിനീടയിൽ മണിക്കൂറിൽ 119 കിമീ വേഗതയിൽ വന്ന പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഏകദേശം 100 അടി ദൂരേക്ക് തെറിച്ച് വീണ ജാൻവിയെ ഡേവ് പരിഹസിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ്റെ ബോഡി ക്യാമിൽ നിന്നും വ്യക്തമായിരുന്നു.

“ഒരു കാറ്റുപോലെ അവൾ കാറിൽ വിൻഡ് ഷീറ്റിൽ വന്നിടിച്ചു. പറന്നു പോയി. ഞാൻ ബേക്ക് ചവിട്ടി. അവൾ മരിച്ചു” – എന്നായിരുന്നു തീർത്തും പരിഹാസത്തോടെയും പുച്ഛത്തോടെയുമുളള പോലീസുകാരൻ്റെ പ്രതികരണം. ഈ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Share

More Stories

ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ് സ്വീകരിക്കണം; കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണം: രാഹുല്‍ ഈശ്വര്‍

0
ദ്വയാര്‍ത്ഥ പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. വിഷയത്തിൽ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ്...

ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ്

0
പ്രശസ്ത നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. നടി നൽകിയിട്ടുള്ള പരാതി കേവലം സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും...

തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കരുത്; കമ്മ്യൂണിസ്റ്റുകാർക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ്

0
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പ്രസിഡൻ്റ് സിറിൽ റമാഫോസ 2026 ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് (SACP) അഭ്യർത്ഥിച്ചു. ഇരുവരും ഇരട്ടകളെപ്പോലെയാണെന്നും വേർപിരിഞാൻ രാജ്യത്തെ അധികാരം നഷ്‌ടപ്പെടുമെന്ന് സമ്മതിക്കുമെന്നും...

താലിബാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

0
അഫ്ഗാനിസ്ഥാൻ്റെ വിദേശകാര്യ ചുമതലയുള്ള മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ദുബായിൽ...

അന്തർവാഹിനികൾ ട്രാക്ക് ചെയ്യാം; സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു

0
കടലിനടിയിലെ അന്തർവാഹിനികൾ ട്രാക്കുചെയ്യുന്നതിന് ആവശ്യമായ സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു. യുഎസ് കമ്പനിയായ അൾട്രാ മാരിടൈമും ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎൽ) ഈ സോണോബോയികൾ ഇന്ത്യയിൽ നിർമ്മിക്കും....

സ്കൂൾ കലോത്സവം: കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ

0
63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പെടുത്ത് തൃശ്ശൂർ. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്.1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. 1008...

Featured

More News