10 January 2025

ഇന്ത്യയില്‍ എഐ സെന്റര്‍ സ്ഥാപിക്കും; ധാരണാപത്രത്തില്‍ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്

എഐ ലേണിംഗ് കോഴ്സുകള്‍ നല്‍കുന്നതിനായി രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (NSTIs)/NIELIT AI പ്രൊഡക്ടിവിറ്റി ലാബുകളും മൈക്രോസോഫ്റ്റ് സ്ഥാപിക്കും.

നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നൽകാൻ മൈക്രോസോഫ്റ്റ്. ഇന്ത്യ എഐ ഇനീഷിയേറ്റീവ് എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് രാജ്യത്ത് എഐ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.

ഇതിലൂടെ ഏകദേശം 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് പരിശീലനം നല്‍കുമെന്ന് കമ്പനി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഡെവലപ്പര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വനിതാ സംരംഭകര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. നിര്‍മിത ബുദ്ധിയുടെ വിവിധ ടൂളുകള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് പഠിപ്പിക്കും.

ഇതിനുവേണ്ടി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു. എഐ ലേണിംഗ് കോഴ്സുകള്‍ നല്‍കുന്നതിനായി രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (NSTIs)/NIELIT AI പ്രൊഡക്ടിവിറ്റി ലാബുകളും മൈക്രോസോഫ്റ്റ് സ്ഥാപിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന മൈക്രോസോഫ്റ്റ് എഐ ടൂറിന് ശേഷമായിരുന്നു പ്രഖ്യാപനം.

Share

More Stories

കോൺഗ്രസും എഎപിയും പിരിമുറുക്കം വർദ്ധിച്ചു; ബിജെപിക്കെതിരെ ശക്തമായ തന്ത്രം സ്വീകരിക്കാൻ ഇടതുപാർട്ടികൾ

0
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിയതി അടുത്തതോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുകയാണ്. ഇത്തവണയും ആം ആദ്‌മി പാർട്ടിയും (എഎപി) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലാണ്...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഒരു ഔദ്യോഗിക ഭാഷ മാത്രമാണ്; പുതിയ സംവാദത്തിന് തുടക്കമിട്ട് ആർ അശ്വിൻ

0
അടുത്തിടെ വിരമിക്കൽ തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച രവിചന്ദ്രൻ അശ്വിൻ, ഹിന്ദി "നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ" ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ്...

വിദ്വേഷ പരാമര്‍ശം; 23 കോടി രൂപ വരെ പിഴയും ഒരു വര്‍ഷം തടവും; നിയമം കടുപ്പിച്ച് യുഎഇ

0
തീവ്രവാദം, വിദ്വേഷ പ്രചരണം, വിവേചനം എന്നിവ രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്നതിൻ്റെ ഭാഗമായി പുതിയ നിയമ പരിഷ്‌കാരവുമായി യുഎഇ. പ്രത്യേകിച്ചും വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായാണ് യുഎഇ രംഗത്തെത്തിയത്. പുതിയ നിയമമനുസരിച്ച് വിദ്വേഷ...

ഹണി റോസ് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയാണ് നിർണായകമായത്: ഡിസിപി അശ്വതി ജിജി

0
ബോബി ചെമ്മണ്ണൂർ കേസിൽ നിർണ്ണായകമായത് നടി ഹണി റോസിൻ്റെ രഹസ്യമൊഴിയെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ എല്ലാം ശക്തമായിരുന്നു. ആരാധകരുടെ പ്രതിഷേധം...

‘അവിഭക്ത ഇന്ത്യ’ സെമിനാർ; പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ

0
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെ യോജിപ്പിച്ച് ആഘോഷിക്കാനുള്ള...

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടപറയുമ്പോൾ

0
മലയാളികളുടെ, മലയാള സിനിമയുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂരിലേ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന...

Featured

More News