...
Home News Kerala ബോബി റിമാൻഡിൽ; ലൈംഗിക അധിക്ഷേപ കേസിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ ഇങ്ങനെ

ബോബി റിമാൻഡിൽ; ലൈംഗിക അധിക്ഷേപ കേസിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ ഇങ്ങനെ

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം

259

ചലച്ചിത്ര താരം ഹണി റോസിന് എതിരെയായ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിക്കുന്നതിനായി നിരവധി വാദമുഖങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തുകൊണ്ട് ഉത്തരവിടുകയും ചെയ്‌തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ബോബി ചെമ്മണ്ണൂരിനായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി. എന്നാൽ ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ നടിയെ അപമാനിച്ചു എന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ നടിക്കെതിരെ അശ്ലീല പരാമർശം നടത്തി. ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ നടിയെ അപമാനിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്‌പർശിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തും.”

പ്രതി ഭാഗത്തിൻ്റെ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ല. ഉദ്ഘാടന ചടങ്ങിൽ നടിയുടെ ശരീരത്തിൽ സ്‌പർശിച്ചിട്ടില്ല. ഉദ്ഘാടനം ചടങ്ങ് കഴിഞ്ഞും ഇരുവരും സൗഹൃദത്തിൽ. നടിയുടെ പരാതി വൈകിയത് പൊലീസ് അന്വേഷിച്ചില്ല. ബോബി നിരവധി പേർക്ക് ജോലി നൽകുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ആളാണ്. ജാമ്യം അനുവദിക്കണം.”

കഴിഞ്ഞ ദിവസം രാവിലെ വയനാട്ടിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച രാവിലെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

വിധിക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടുപോയിരുന്നു. കോടതിക്ക് പുറത്തിറങ്ങിയപ്പോൾ തെറ്റൊന്നും ചെയ്‌തില്ലെന്നായിരുന്നു ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.