15 January 2025

നോളൻസ് മാജിക്ക് വീണ്ടും എത്തുന്നു; ‘ഇൻ്റെർസ്റ്റെല്ലാർ’ ഇന്ത്യൻ റീ റിലീസ് അപ്ഡേറ്റ്

ഫെബ്രുവരി എഴിന് ഇന്ത്യയിൽ ഒട്ടാകെയുള്ള ഐമാക്‌സ് സ്‌ക്രീനുകളിൽ ഇൻ്റെർസ്റ്റെല്ലാർ വീണ്ടുമെത്തും

ക്രിസ്റ്റഫർ നോളൻ വ്യത്യസ്തമായ ഫിലിം മേക്കിങ് ശൈലി കൊണ്ട് ഓരോ സിനിമാ പ്രേമികളെയും ഞെട്ടിക്കുന്ന സംവിധായകനാണ്. നോളൻ്റെ ഓരോ സിനിമയ്ക്കും ആരാധകർ ഏറെയാണ് . അതിനാൽത്തന്നെ അദ്ദേഹത്തിൻ്റെ ഓരോ സിനിമക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ‘ഇൻ്റെർസ്റ്റെല്ലാർ’. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമക്ക് ഇന്നും ഏറെ സ്വീകാര്യതയുണ്ട്.

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം വീണ്ടും ഐമാക്‌സിൽ റീ റിലീസിന് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന ചിത്രത്തിൻ്റെ ഇന്ത്യയിലെ റീ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി എഴിന് ഇന്ത്യയിൽ ഒട്ടാകെയുള്ള ഐമാക്‌സ് സ്‌ക്രീനുകളിൽ ഇൻ്റെർസ്റ്റെല്ലാർ വീണ്ടുമെത്തും.

നിർമാതാക്കളായ വാർണർ ബ്രോസ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

തിയേറ്ററുകളിൽ ഇതിന് മുമ്പും ‘ഇൻ്റെർസ്റ്റെല്ലാർ’ റീ റിലീസ് ചെയ്‌തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്‌സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇപ്പോഴത്തെ റീറിലീസിലും പത്ത് ദിവസത്തിനുള്ളില്‍ ഇൻ്റർസ്റ്റെല്ലാർ 10.8 മില്യൺ ഡോളറാണ് നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ- റിലീസായി ഇൻ്റെർസ്റ്റെല്ലാർ മാറി.

ഇൻ്റെർസ്റ്റെല്ലാറിന് ഇന്ത്യയിൽ റീ റിലീസ് നിഷേധിച്ചത് അല്ലു അർജുൻ സിനിമയായ പുഷ്‌പ 2 കാരണമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇന്‍റര്‍സ്റ്റെല്ലാർ ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കെജ്‌രിവാൾ- സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; തെരഞ്ഞെടുപ്പുകൾക്ക് ഇടയിൽ ആം ആദ്‌മി കുഴപ്പത്തിൽ

0
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്‌മി പാർട്ടിക്കും (എഎപി) അതിൻ്റെ തലവൻ അരവിന്ദ് കെജ്രിവാളിനും തിരിച്ചടി. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ്...

ആഗോളതലത്തിൽ ഇന്ത്യൻ സൈന്യം ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നു: രാജ്‌നാഥ് സിംഗ്

0
77-ാമത് സൈനിക ദിനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചു, .രാജ്യത്തിൻ്റെ സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിലെ "അടങ്ങാത്ത ധൈര്യം, വീര്യം, നിസ്വാർത്ഥ സേവനം" എന്നിവ അദ്ദേഹം എടുത്തുകാട്ടി. സായുധ സേന...

‘ഉദ്യോഗസ്ഥർ വിദേശ വാസത്തിൽ?’; ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ കേരള സർക്കാർ നോട്ടീസ് നൽകി

0
കേരള സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി...

‘സൂപ്പര്‍ കോടതി ചമയേണ്ട’, ബോബി ചെമ്മണ്ണൂരിന് വീണ്ടും കേസ്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

0
ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് വീണ്ടും കേസ്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ചൊവാഴ്‌ചയുണ്ടായ ജയിലിലെ സംഭവ വികാസങ്ങളിലാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പിവി കുഞ്ഞുകൃഷ്‌ണൻ്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ...

ഗാസ ഉടമ്പടി കരാർ; യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണത്തിനും ബ്ലിങ്കെൻ ആഹ്വാനം ചെയ്യുന്നു

0
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗാസയുടെ യുദ്ധാനന്തര പുനർനിർമ്മാണവും ഭരണവും സംബന്ധിച്ച പദ്ധതിക്ക് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌തു. അറ്റ്ലാൻ്റിക് കൗൺസിലിലെ ഒരു പ്രസംഗത്തിൽ ഒരു വർഷമായി...

മഹാകുംഭത്തിൽ കോടിക്കണക്കിന് ആളുകൾ ഒത്തുകൂടി; ഭക്തർ സ്‌നാനം ചെയ്‌തു

0
പ്രയാഗ്‌രാജിൽ നടന്നു കൊണ്ടിരിക്കുന്ന മഹാകുംഭമേള ഒരു ചരിത്രദിനമായി. ഭക്തർക്ക് വളരെ പ്രധാനമായി കരുതുന്ന അമൃത് സ്‌നാനത്തിൻ്റെ ആദ്യ ദിവസമാണ് ചൊവാഴ്‌ച. സംഗമ തീരത്ത് വൻ ഭക്തജന തിരക്കാണ്. 12 മണിവരെ ഒരു കോടി...

Featured

More News