14 January 2025

സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ ‘കമല’യായി; മഹാ കുംഭമേളയിൽ സ്‌നാനം ചെയ്യും

ലോറീൻ പവൽ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു

ആപ്പിൾ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ഇന്ത്യയിലെത്തി ‘കമല’യായി. മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ലോറീൻ പ്രയാഗ്‌രാജിൽ ശനിയാഴ്‌ച രാത്രി 40 അംഗ സംഘത്തോടൊപ്പം ക്യാമ്പിലെത്തി.

കുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്‌നാനം ചെയ്യാനുമെത്തിയ ലോറീൻ പവൽ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും സ്വീകരിച്ചു.

ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കാണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.

61-കാരിയായ ലോറീൻ മൂന്നാഴ്‌ച ഉത്തർപ്രദേശിൽ ഉണ്ടാകും. “കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും ഗംഗയിൽ സ്‌നാനം ചെയ്യും.” -ലോറീൻപറഞ്ഞു

തറയിൽ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്‌ത ആഹാരമോ മറ്റ് തീർത്ഥാടകർ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവർ​ഗങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.

മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് പ്രയാഗ്‌രാജിൽ സമാപിക്കും. 12 വർഷത്തിൽ ഒരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സർക്കാർ വിപുലമായ സുരക്ഷാ നടപടികളാണ് ആഘോഷത്തിന് സ്വീകരിച്ചിരിക്കുന്നത്.

Share

More Stories

സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടിയുടെ കുടുംബത്തിന് ‘അഫ്‌സൽ ഗുരു ചായ്‌വുള്ള’ പാർട്ടിയുമായി ബന്ധമെന്ന് ഡൽഹി പോലീസ്

0
അഫ്‌സൽ ഗുരുവിനെ പിന്തുണച്ച രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന ഒരു എൻജിഒയുമായി ബന്ധമുള്ളയാളാണ് നഗരത്തിലെ 400-ലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയച്ചെന്നാരോപിച്ച് അടുത്തിടെ തടവിലാക്കപ്പെട്ട കുട്ടിയെന്ന് ഡൽഹി പോലീസ് അവകാശപ്പെട്ടു. പാർലമെൻ്റ് ആക്രമണ കേസിൽ...

‘ബോഡി ഷെയ്‌മിങ് കുറ്റകരം, സമൂഹം ഉൾക്കൊള്ളുന്ന ഒന്നല്ല’; ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമെന്നും ജാമ്യം നൽകിയ കോടതി

0
ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ...

പുനരധിവാസ സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

0
വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഹാരിസൺസ് മലയാളം. സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ...

കാരണം വ്യക്തിപരം; അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും രാജി വെച്ച് ഉണ്ണി മുകുന്ദന്‍

0
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് വെക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സോഷ്യൽ മീഡിയയിലെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടും മറ്റും തന്റെ വ്യക്തിപരമായ...

സോനാമാർഗ് ടണൽ ജമ്മു കശ്മീരിൻ്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മാറ്റിമറിക്കുന്നു

0
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തിന് സമർപ്പിച്ച സോനാമാർഗ് തുരങ്കം ഒരു സാമ്പത്തിക ഘടകം കൂടിയാണ്. അതിൻ്റെ ഹ്രസ്വകാലവും ദീർഘകാലവുമായ നേട്ടങ്ങൾ കൃത്യമായി കണക്കാക്കാൻ കഴിയില്ല.ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ പ്രദേശത്ത്...

ജപ്പാനിൽ വലിയ ഭൂകമ്പം, തീവ്രത 6.9; സുനാമി മുന്നറിയിപ്പ് നൽകി

0
തിങ്കളാഴ്‌ച രാത്രി ജപ്പാനിലെ ക്യൂഷു ദ്വീപിൽ 6.9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. ജപ്പാൻ്റെ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് തെക്കുപടിഞ്ഞാറൻ ജപ്പാനിൽ പ്രാദേശിക സമയം രാത്രി 9:19-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് സമീപ...

Featured

More News