16 January 2025

‘കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് ഗോപൻ്റെ കുടുംബത്തോട് ഹൈക്കോടതി’; തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി

ഗോപൻ്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപൻ്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. ജസ്റ്റിസ് സിഎസ് ഡയസിൻ്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപൻ്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

“കല്ലറ തുറക്കുന്നത് അന്വേഷണത്തിൻ്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.” -കോടതി നിരീക്ഷിച്ചു. “എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത്” -ജസ്റ്റിസ് സിഎസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്ത ആഴ്‌ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിൽ അടക്കം പൊലീസിന് സംശയമുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കോഴിക്കോട് ഫുഡ് സേഫ്റ്റി നിർദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍: പിഴയായി ഈടാക്കിയത് 7.75 ലക്ഷം രൂപ

0
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശങ്ങൾ പാലിക്കാത്ത കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു . 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ...

കൊലപാതക ഗൂഢാലോചന; അമേരിക്ക ആരോപിച്ച ‘വ്യക്തി’ക്കെതിരെ നിയമ നടപടിക്ക് കേന്ദ്രം ശുപാർശ ചെയ്‌തു

0
ഇന്ത്യയുടെയും അമേരിക്കയുടെയും സുരക്ഷാ താൽപ്പര്യങ്ങൾ തകർക്കുന്ന ചില സംഘടിത ക്രിമിനൽ ഗ്രൂപ്പുകളുടെയും ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് ഉന്നതാധികാരമുള്ള അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ബുധനാഴ്‌ച പ്രസ്‌താവനയിൽ പറഞ്ഞു....

സയൻസ് ഫിക്ഷനിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്; 2026-ഓടെ പറക്കും കാറുകൾ വിപണിയിൽ

0
ആകാശത്ത് പറക്കുന്ന കാറുകൾ വളരെക്കാലമായി സയൻസ് ഫിക്ഷൻ പ്രേമികളുടെ ഭാവനയെ കീഴടക്കിയിട്ടുണ്ട്. എന്നാൽ ചൈനീസ് വാഹന നിർമ്മാതാക്കളായ XPeng ൻ്റെ Aero HT ലാൻഡ് എയർക്രാഫ്റ്റ് കാരിയർ 2026-ഓടെ ഈ കാഴ്‌ചപ്പാടിന് ജീവൻ...

കെജ്‌രിവാൾ- സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; തെരഞ്ഞെടുപ്പുകൾക്ക് ഇടയിൽ ആം ആദ്‌മി കുഴപ്പത്തിൽ

0
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്‌മി പാർട്ടിക്കും (എഎപി) അതിൻ്റെ തലവൻ അരവിന്ദ് കെജ്രിവാളിനും തിരിച്ചടി. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ്...

ആഗോളതലത്തിൽ ഇന്ത്യൻ സൈന്യം ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നു: രാജ്‌നാഥ് സിംഗ്

0
77-ാമത് സൈനിക ദിനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചു, .രാജ്യത്തിൻ്റെ സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിലെ "അടങ്ങാത്ത ധൈര്യം, വീര്യം, നിസ്വാർത്ഥ സേവനം" എന്നിവ അദ്ദേഹം എടുത്തുകാട്ടി. സായുധ സേന...

‘ഉദ്യോഗസ്ഥർ വിദേശ വാസത്തിൽ?’; ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ കേരള സർക്കാർ നോട്ടീസ് നൽകി

0
കേരള സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി...

Featured

More News