22 January 2025

‘പിപി ദിവ്യ ഭർത്താവിൻ്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ.എസ്.യു

കമ്പനി ഉടമയായ ആസിഫിൻ്റെയും ദിവ്യയുടെ ഭർത്താവിൻ്റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു

ഭർത്താവിൻ്റെയും ബിനാമികളുടെയും പേരിൽ പിപി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിൻ്റെയും ദിവ്യയുടെ ഭർത്താവിൻ്റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

അതേസമയം, സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‌റിട്ട ആൾക്കെതിരെ പിപി ദിവ്യ പരാതി നൽകി. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്നതിനെ കുറിച്ച് കമന്‌റിട്ട ആയാളുടെ സ്‌ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്.

സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും ദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.

Share

More Stories

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

‘മൊണാലിസ’യെ ശല്യം ചെയ്‌തു; മഹാകുംഭത്തിലെ വൈറൽ പ്രശസ്‌തിയെ തുടർന്ന് പുരുഷന്മാർ ഓടിച്ചു, വീഡിയോ

0
2025-ലെ മഹാകുംഭ് സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഇൻഡോറിൽ നിന്നുള്ള മാല വിൽപ്പനക്കാരിയായ മൊണാലിസ ബോൺസ്ലെ വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് അവൾ ഒരു സെൻസേഷനായി മാറിയതിന് ശേഷം അവളെ പുരുഷന്മാർ...

Featured

More News