22 January 2025

നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തി; ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്ന് ഏജന്‍സി കണ്ടെത്തി. വിപണിയിലെ കുത്തക ഒഴിവാക്കാനുള്ള ഇന്തോനേഷ്യന്‍ നിയമം ഗൂഗിള്‍ ലംഘിച്ചതായി ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കി.

നിയമവിരുദ്ധമായ വിപണി തന്ത്രങ്ങൾ സ്വീകരിച്ചെന്ന പേരില്‍ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. കമ്പനി 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ ഈ തങ്ങൾ പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്. വിപണിയിലുള്ള തങ്ങളുടെ മേധാവിത്വം മറയാക്കി മറ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിൽ ഗൂഗിള്‍ പ്ലേ ബില്ലിംഗ് ഉപയോഗിക്കാന്‍ ഇന്തോനേഷ്യൻ ആപ്പ് ഡെവലപ്പർമാരെ ഗൂഗിള്‍ നിര്‍ബന്ധിച്ചു എന്ന സംശയത്തില്‍ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബറ്റിനെതിരെ ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി 2022ല്‍ അന്വേഷണം ആരംഭിച്ചിരുന്നു.

ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്ന് ഏജന്‍സി കണ്ടെത്തി. വിപണിയിലെ കുത്തക ഒഴിവാക്കാനുള്ള ഇന്തോനേഷ്യന്‍ നിയമം ഗൂഗിള്‍ ലംഘിച്ചതായി ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കി. ഗൂഗിള്‍ പ്ലേ ബില്ലിംഗ് വഴി 30 ശതമാനം അധികം തുക ഗൂഗിള്‍ ഈടാക്കി എന്ന് അന്വേഷണ സംഘം പറയുന്നു. ഇന്തോനേഷ്യയില്‍ 93 ശതമാനം മാര്‍ക്കറ്റ് ഷെയറും കയ്യാളുന്ന ഡിജിറ്റല്‍ കമ്പനിയാണ് ഗൂഗിള്‍.

അതേസമയം ഇന്തോനേഷ്യന്‍ ആന്‍റിട്രസ്റ്റ് ഏജന്‍സി 100 കോടി രൂപ പിഴ ചുമത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഇന്തോനേഷ്യയിലെ ആപ്പ് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തുള്ള പ്രവര്‍ത്തനം എന്നാണ് ഗൂഗിളിന്‍റെ വാദം. നിയമവിരുദ്ധമായ മത്സരങ്ങളുടെ പേരില്‍ വിവിധ ഗൂഗിള്‍ സേവനങ്ങള്‍ക്ക് കഴിഞ്ഞ ഒരു ദശകത്തിനിടെ യൂറോപ്യൻ യൂണിയൻ 70,000 കോടിയോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Share

More Stories

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

‘മൊണാലിസ’യെ ശല്യം ചെയ്‌തു; മഹാകുംഭത്തിലെ വൈറൽ പ്രശസ്‌തിയെ തുടർന്ന് പുരുഷന്മാർ ഓടിച്ചു, വീഡിയോ

0
2025-ലെ മഹാകുംഭ് സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഇൻഡോറിൽ നിന്നുള്ള മാല വിൽപ്പനക്കാരിയായ മൊണാലിസ ബോൺസ്ലെ വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് അവൾ ഒരു സെൻസേഷനായി മാറിയതിന് ശേഷം അവളെ പുരുഷന്മാർ...

Featured

More News