27 January 2025

കാശ്മീരിലെ മൂന്ന് കുടുംബങ്ങളിലെ 17 പേർ മരിച്ചതിന് പിന്നിൽ കാഡ്മിയം കലർന്ന വിഷവസ്തു

പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായിട്ടാണ് മരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് കഴിഞ്ഞ ഡിസംബർ ഏഴിനും 17നും ഇടയിലായി രജൗരിയിൽ മരിച്ചത്.

ജമ്മു കശ്മീരിലെ രജൗരിയിൽ മൂന്ന് കുടുംബങ്ങളിലായി 17 പേർ മരിച്ചതിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. മരണങ്ങൾക്ക് പിന്നിൽ കാഡ്മിയം കലർന്ന വിഷവസ്തുവാണെന്ന് കേന്ദ്ര മന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു . ഒന്നരമാസത്തിന് ഇടയിൽ ഇത്രയും പേരുടെ മരണത്തിന് കാരണമായത് കീടനാശിനിയാണെന്ന തരത്തിൽ നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു.

കൂട്ടമരണമുണ്ടായ ഈ വീടുകളിലുള്ളവർ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായിട്ടായിരുന്നു വാർത്തകൾ. ദേശീയ മാധ്യമമായ ദൈനിക് ജാഗ്രണിനോടാണ് വിഷവസ്തുവിൻ്റെ പേര് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.

മരണങ്ങളെ തുടർന്ന് ആശങ്ക പറന്നതിനാൽ ലഖ്‌നൗവിലെ ഐഐടി റിസര്‍ച്ച് സെന്റര്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ശരീരത്തിൽ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ ശരീരത്തില്‍ മറ്റ് തരത്തിലുള്ള വൈറസിന്റെയോ ബാക്ടീരിയയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്റെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ ഇനിയും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. മരണത്തിന് പിന്നിൽ ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.

മരിച്ചവരിൽ 14 പേര്‍ കുട്ടികളാണ്. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് കൗമാരക്കാര്‍ നിലവില്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 200ല്‍ അധികം പേരാണ് ക്വാറന്റൈനിലുള്ളത്. ബധാല്‍ ഗ്രാമം കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായിട്ടാണ് മരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് കഴിഞ്ഞ ഡിസംബർ ഏഴിനും 17നും ഇടയിലായി രജൗരിയിൽ മരിച്ചത്. എന്താണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള ദുരൂഹരോഗം ആണോ സംഭവത്തിന് പിന്നിലുള്ളതെന്ന സാധ്യത കേന്ദ്രസംഘം നേരത്തെ തള്ളിയിരുന്നു.

എങ്ങനെയാണ് ഇവരുടെയുള്ളിൽ കാഡ്മിയം ടോക്‌സിൻ എത്തിയതെന്നും കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള അന്വേഷണ സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടയിലാണ് വിഷവസ്തുവിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Share

More Stories

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നിയമം നിർമ്മിക്കും

0
രാജ്യം മുഴുവൻ എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. അടുത്തമാസം 14 നകം...

‘ഇനി പലസ്‌തീനികളെ വിട്ടയക്കില്ല’; അർബെൽ യെഹൂദ് എവിടെ? എന്തുകൊണ്ട് മോചിപ്പിച്ചില്ല? കടുപ്പിച്ച് നെതന്യാഹു

0
ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്‌ച ഹമാസ് നാല് ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ്...

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ആർമിയുടെ ‘റോബോട്ടിക് നായ്ക്കൾ’; കൊൽക്കത്ത പരേഡ് ഷോയിൽ

0
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ കൊൽക്കത്തയിൽ റെഡ് റോഡിൽ നടന്ന മഹത്തായ പരേഡിൽ മമത ബാനർജി പങ്കെടുക്കുകയും പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തു. കൊൽക്കത്തയിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഷോയിൽ കൗതുകമായത് ഇന്ത്യൻ...

ഒരു മുത്തച്ഛൻ പിടിവാശിയിൽ രണ്ട് കോടി രൂപ നിരസിച്ചു; വീടിന് ചുറ്റും ചൈനീസ് സർക്കാർ ഹൈവേ നിർമ്മിച്ചു

0
ചൈനയിൽ ഒരു ഹൈവേ നിർമ്മിക്കാൻ തൻ്റെ വീട് വിൽക്കാൻ ഒരു പിടിവാശിക്കാരൻ മുത്തച്ഛൻ വിസമ്മതിച്ചു. റോഡ് നിർമ്മിച്ചതിണ് ശേഷം മോട്ടോർവേയുടെ നടുവിൽ ഒരു വീട്ടിൽ താമസിക്കുന്നു. ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്ങിൻ്റെ ഇരുനില വീട്...

പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാക്കാർക്ക് ആശംസകൾ നേർന്നു; അദ്ദേഹം എന്താണ് പറഞ്ഞത്?

0
76-ാമത് റിപ്പബ്ലിക് ദിനം രാജ്യമെമ്പാടും വളരെ ആവേശത്തോടെ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ട് രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ...

മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട്‌: കേരള ഗവർണർ

0
തിരുവനന്തപുരം: മലയാളികൾ സിംഹങ്ങൾ എന്ന് കേരള ​ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണം ഉണ്ടെന്നും വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് മുഖ്യമന്ത്രിയുടേത് എന്നും ​ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ...

Featured

More News