9 May 2025

കേരളത്തിൽ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം.

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി.

ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി വീണാ ജോർജ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

Share

More Stories

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

സ്വർണ്ണത്തേക്കാൾ വിലയേറിയത്; ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് യുകെയിൽ എത്തി

0
ഏകദേശം 50 വർഷത്തിനിടെ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് വായ്പയെടുത്ത് യുകെയിൽ എത്തി. മിൽട്ടൺ കീൻസിലെ ഒരു ഉയർന്ന സുരക്ഷാ സൗകര്യത്തിലെ ഒരു സേഫിനുള്ളിൽ ഇപ്പോൾ ചെറിയ പൊടിപടലങ്ങൾ...

രാജ്യത്തിന് ആവശ്യമായതെല്ലാം സംഭാവന ചെയ്യാൻ തയ്യാർ; അംബാനിയും അദാനിയും പറയുന്നു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും രാജ്യത്തിനും അതിന്റെ സായുധ സേനയ്ക്കും ശക്തമായ പിന്തുണ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തിനൊപ്പം...

പാകിസ്ഥാന്റെ എഫ്-16 ഉം രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണ ശ്രമത്തെ ഇന്ത്യൻ പ്രതിരോധ സേന വിജയകരമായി ചെറുത്തു, അതിന്റെ ഫലമായി പാകിസ്ഥാന്റെ ഒരു എഫ് -16 യുദ്ധവിമാനവും രണ്ട്...

Featured

More News