2 April 2025

മന്ത്രി മന്ദിരമായ റോസ് ഹൗസില്‍, ‘കേരളത്തില്‍ വീണ്ടുമൊരു പ്രണയ വിവാഹം’

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്‌തത്

കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ആര്‍.പാര്‍വതി ദേവിയുടെയും മകന്‍ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജ്- റെജി ദമ്പതികളുടെ മകള്‍ എലീന ജോര്‍ജും വിവാഹിതരായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്‌തത്.

വിവാഹം നടന്ന റോസ് ഹൗസ് മുമ്പ് മറ്റൊരു പ്രണയവിവാഹത്തിന് കൂടി വേദിയായിട്ടുണ്ട്. 1957ല്‍ കെ.ആര്‍ ഗൗരിയമ്മയും ടി.വി തോമസും വിവാഹിതരായത് റോസ് ഹൗസില്‍ വെച്ചാണ്. ഇരുവരുടെയും പ്രണയത്തിന് പിന്നില്‍ രസകരമായ കഥകളുമുണ്ട്. വീടുകള്‍ അടുത്തടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഇരുവര്‍ക്കും തമ്മില്‍ കാണാന്‍. ഇത് മറികടക്കാന്‍ മതിലില്‍ ഒരു വിടവുണ്ടാക്കി. പിന്നീടുള്ള യാത്രകള്‍ അതു വഴിയായിരുന്നു.

അത് പിന്നീട് വിവാഹത്തിലേക്കുള്ള ഇടനാഴിയായി. ഇരുവരുടെയും പ്രണയം മനസ്സിലാക്കിയ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് അന്ന് വിവാഹത്തിന് മുന്‍കൈ എടുത്തത്. എന്നാല്‍ 1967ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഐഎമ്മിലും, ടി.വി തോമസ് സിപിഐയിലും ചേര്‍ന്നു. പിന്നീട് ദാമ്പത്യത്തിലും വഴി പിരിയലുകളുണ്ടായി.

Share

More Stories

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്, ‘ലൈംഗിക ചൂഷണം’ നടന്നിട്ടുണ്ടെന്ന് പിതാവ്

0
തിരുവനന്തപുരം വിമാന താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. കൂടുതൽ വിവരം അറിയാൻ ആണ് തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണം നല്ല രീതിയിൽ ആണ് പോകുന്നത് എന്നും പിതാവ് മാധ്യമങ്ങളോട്...

ഇന്ത്യയും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു

0
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും റഷ്യയും ബംഗാൾ ഉൾക്കടലിൽ വാർഷിക സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ഇന്ദ്ര നേവി 2025 അഭ്യാസത്തിൽ ആശയവിനിമയ പരിശീലനം, രൂപീകരണത്തിലെ തന്ത്രങ്ങൾ,...

ഉക്രൈന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ച് ജർമ്മനി

0
ചൊവ്വാഴ്ച കീവ് സന്ദർശനത്തിനിടെ ജർമ്മനി ഉക്രെയ്‌നിന് 11.25 ബില്യൺ യൂറോ (12 ബില്യൺ ഡോളർ) അധിക സൈനിക സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പ്രഖ്യാപിച്ചു. ജർമ്മൻ ഗവൺമെന്റിന്റെ വരാനിരിക്കുന്ന മാറ്റം...

‘എമ്പുരാൻ’ പ്രദർശനം തടയണം; ആവശ്യവുമായി ഹൈക്കോടതിയിൽ ബിജെപി നേതാവ് ; പിന്നാലെ സസ്പെൻഷൻ

0
സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ എമ്പുരാൻ്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ബിജെപി നേതാവ്. ഈ സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതാണെന്നും ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി...

‘ഇരുണ്ട ഭാവിയാണ്’; കേരളത്തിലെ വർധിച്ച മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് രാഹുൽ ഗാന്ധി

0
കേരളത്തിൽ വ്യാപകമായ മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച ഉന്നയിച്ചു. റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആദിത്യ രവീന്ദ്രൻ, ഹോമിയോപ്പതിക് ഫിസിഷ്യൻ ഫാത്തിമ...

ഉക്രൈനെതിരെ റഷ്യയ്ക്ക് ‘നിർണായക ഉപകരണങ്ങൾ’ നൽകുന്ന രണ്ടാമത്തെ വലിയ വിതരണക്കാരാണോ ഇന്ത്യ? പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ ആക്രമിക്കുന്നത് എന്തുകൊണ്ട്?

0
ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യയിലേക്ക് "ബ്രിട്ടീഷ് സെൻസിറ്റീവ് ഉപകരണങ്ങൾ നല്കിയിരിക്കാം " എന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. ഇന്ത്യയുടെ...

Featured

More News