21 February 2025

സകുടുംബം ആസ്വദിക്കാൻ പറ്റിയ മികച്ച സിനിമയായി ‘മകൾ’

അച്ഛൻ, മകൾ, 'അമ്മ ബന്ധങ്ങളിലെ പല മുഹൂർത്തങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നാൽ നെസ്‌ലിൻ ഉൾപ്പടെയുള്ള ഈ കാലഘട്ടത്തിലെ പുതിയ താരങ്ങളെയും ഉപയോഗിച്ച് മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു.

| അപർണ വേണുഗോപാൽ

വളരെ നാളുകൾക്ക് ശേഷം ഒരു സമ്പൂർണ്ണ കുടുംബ ചിത്രം ഇന്ന് കണ്ടു. സത്യൻ അന്തിക്കാട് – ജയറാം – മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ വന്ന ‘മകൾ’. ഒരുപക്ഷേ കുറെ നാളുകൾക്ക് ശേഷം ഒരു ജയറാം ചിത്രം പൂർണ്ണ സംതൃപ്തി നൽകി എന്നും പറയാം. പതിവ് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ പോലെതന്നെ മെല്ലെ താളത്തിൽ തുടങ്ങുന്ന ചിത്രം, ചെറിയ തമാശകളിൽ കൂടിയും , ഫീൽഗുഡ് മൊമെന്റസിൽ കൂടിയും കഥയെ മുന്നോട്ടു നയിക്കുന്നു.

എടുത്തു പറയേണ്ട പ്രകടനം മകളുടെ വേഷത്തിലെത്തിയ കുട്ടിയുടേതാണ്. സീനിയർ താരങ്ങൾക്കൊപ്പം ഒരു മികച്ച അഭിനേത്രിയുടെ ലക്ഷണത്തോടെ ദേവിക തന്റെ റോൾ ഗംഭീരമാക്കി. ആദ്യാവസാനം ചിത്രത്തിലെ ഓരോ ഫ്രെയിമും മനോഹരവും, ലൈവും ആക്കുന്നത് സൂപ്പർ ഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച എസ് കുമാർ സാറാണ്. ഗപ്പിയിലൂടെയും, അമ്പിളിയിലൂടെയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു വിജയുടെ ഗാനങ്ങളും മികച്ചു നിന്നു.

ഒരു സിനിമ തീയറ്ററിൽ കാണാൻ വരുന്ന സാധാരണ പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് എന്താണ്, എന്ന് കൃത്യമായി അറിയുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രം റിലീസ് ആകുന്ന ആദ്യ ദിവസം തന്നെ തീയറ്ററിൽ കുടുംബ പ്രേക്ഷകർ എത്തുന്നത്. ഇന്നസെന്റ്, ശ്രീനിവാസൻ എന്നീ നടന്മാരെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്.

ഈ ചിത്രത്തിലും ആ രണ്ട് സീനിയർ നടന്മാരുടെ രസമുള്ള പ്രകടനം തന്നെയാണ് ചിത്രത്തെ രസച്ചരടുകൾ മുറിയാതെ എൻഗേജിംഗ് ആക്കുന്നത്. ഒപ്പം, ജയറാം തന്റെ കംഫർട്ട് സോണായ കുടുംബ ചിത്രത്തിലേയ്ക് മടങ്ങി വന്നതിന്റെ ഒരു ആഘോഷം ഉടനീളം ചിത്രത്തിൽ അനുഭവപ്പെടും. അച്ഛൻ, മകൾ, ‘അമ്മ ബന്ധങ്ങളിലെ പല മുഹൂർത്തങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നാൽ നെസ്‌ലിൻ ഉൾപ്പടെയുള്ള ഈ കാലഘട്ടത്തിലെ പുതിയ താരങ്ങളെയും ഉപയോഗിച്ച് മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും പെരുന്നാൾ ആഘോഷിക്കുന്ന മലയാളിയ്ക് സകുടുംബം ആസ്വദിയ്ക്കാൻ പറ്റിയ മികച്ച സിനിമയാണ് മകൾ.

Share

More Stories

കൂട്ട ആത്മഹത്യ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ; ദുരൂഹത തുടരുന്നു, പോലീസ് അന്വേഷണം ഊർജിതമാക്കി

0
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്നത് പോലീസ് ഉറപ്പിച്ചു. മൂന്ന് പേരെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയും...

സൗദി അറേബ്യക്കും രൂപയും ഡോളറും പോലെ സ്വന്തം കറൻസി ചിഹ്നം ഉണ്ടാകും

0
സൗദി അറേബ്യ തങ്ങളുടെ ദേശീയ കറൻസിയായ റിയാലിന് ഒരു ഔദ്യോഗിക ചിഹ്നം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യ, യുഎസ്എ, മറ്റ് പ്രധാന രാജ്യങ്ങൾ എന്നിവ തങ്ങളുടെ കറൻസികൾക്ക് ഒരു സവിശേഷ ഐഡന്റിറ്റി നൽകുന്നതിനായി സ്വന്തം...

ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് എങ്ങിനെ?

0
2025-ലെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച തുടക്കം. ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ തങ്ങളുടെ പ്രചാരണത്തിന് മികച്ച തുടക്കം കുറിച്ചു....

മലയാളി സൈനികൻ്റെ അവയവങ്ങള്‍ മരണാനന്തരം ജീവനുകള്‍ കാക്കും; ആറ് ജീവിതങ്ങള്‍ക്ക് തുണയായി

0
മരണശേഷവും കാസര്‍കോട് സ്വദേശിയായ സൈനികന്‍ നിതിന്‍ ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹന അപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ആശുപത്രിയിൽ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള...

‘കോപ്പിയടിഎന്തിരൻ സിനിമ’; കേസിൽ സംവിധായകൻ ശങ്കറിൻ്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ഉലകനായകൻ രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ 'യന്തിരൻ' തമിഴ് സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ എസ്.ശങ്കറിൻ്റെ 10.11 കോടി രൂപ...

ഡീപ്സീക്ക് ഉപയോക്തൃ ഡാറ്റ ചോർത്തിയതായി ദക്ഷിണ കൊറിയ

0
ചൈനീസ് AI സേവനമായ ഡീപ്സീക്കിന്റെ സ്രഷ്ടാക്കൾ ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാൻസുമായി ഉപയോക്തൃ ഡാറ്റ പങ്കിട്ടതായി ദക്ഷിണ കൊറിയയുടെ ദേശീയ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേറ്റർ ആരോപിച്ചതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ...

Featured

More News