22 February 2025

‘ആരാണവർ?’ ഇന്ത്യയില്‍ വോട്ടിംഗിന് യുഎസ് ധനസഹായം ചെയ്യുന്നത് എന്തിനെന്ന് ബിജെപി

‘‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും കുഴപ്പത്തിലാക്കാനും വിദേശ ധനസഹായം സ്വീകരിച്ച ശക്തികള്‍ ആരൊക്കെയാണെന്ന്’’

ഇന്ത്യയിൽ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ അമേരിക്ക അവരുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി വഴി 2012ല്‍ 21 മില്ല്യണ്‍ ഡോളര്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി.

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി അനുവദിച്ച 21 മില്ല്യണ്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ധനസഹായം നിര്‍ത്തലാക്കിയതായി കഴിഞ്ഞ ദിവസം യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്) അറിയിച്ചിരുന്നു.

‘‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും കുഴപ്പത്തിലാക്കാനും വിദേശ ധനസഹായം സ്വീകരിച്ച ശക്തികള്‍ ആരൊക്കെയാണെന്ന്’’ വാർത്താ സമ്മേളനത്തില്‍ സംസാരിക്കവെ ബിജെപി എംപി സുധാന്‍ഷു ത്രിവേധി കോണ്‍ഗ്രസിനോട് ചോദിച്ചു. ദി ഇൻ്റെര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറള്‍ സിസ്റ്റംസ് എന്ന സംഘടന 2011ല്‍ ഇന്ത്യന്‍ സ്ഥാപനമായ ഇന്ത്യ ഇൻ്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ഷന്‍ മാനേജ്‌മെന്റുമായി ഒരു കരാറില്‍ ഒപ്പുവെച്ച് അദ്ദേഹം ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ്.

‘‘ജോര്‍ജ് സോറോസിൻ്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ള കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്ട്രെങ്തനിംഗ് എന്ന സംഘടനയില്‍ നിന്നാണ് പിന്തുണ ലഭിച്ചത്. ഈ സംഘടന യുഎസ്എഐഡി വഴി ഇന്ത്യയില്‍ അര ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. അതിന് ശേഷം പ്രതിവര്‍ഷം 3.5 ലക്ഷം ഡോളര്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നു,’’ -ത്രിവേദി ആരോപിച്ചു.

നേരത്തെ ഐഎഫ്ഇഎസും (International Foundation for Electoral Systems) ഇസിഐയും(Election Commission of India) തമ്മില്‍ ഒപ്പുവെച്ച ഒരു ധാരണാപത്രം ബിജെപി ഏറ്റെടുക്കുകയും അന്നത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ ഖുറേഷി ഈ വിദേശ ഫണ്ടിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.

‘‘ജോര്‍ജ് സോറോസിൻ്റെയും അങ്കിള്‍ സാമിൻ്റെയും(കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ) വീക്ഷണങ്ങള്‍ സമാനമാണ്. സാം പിത്രോഡ എന്ത് പറഞ്ഞാലും… വരികള്‍ സാം പിത്രോഡയുടേത് ആണെന്നും സംഗീതം സോറോസും കോണ്‍ഗ്രസും ചേര്‍ന്നാണ് രചിച്ചിരിക്കുന്നതെന്നും തോന്നും. ഇന്‍ഡി സഖ്യകക്ഷികള്‍ സിംഫണി വായിക്കുകയാണ്,’’ -ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

‘ബാഹ്യ ഇടപെടല്‍’ ആരോപിച്ച് ബിജെപി

ഡോജിൻ്റെ പ്രഖ്യാപനം പുറത്തു വന്നതിന് പിന്നാലെ ബിജെപി വിഷയത്തോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി ബിജെപി ആരോപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടി ആവര്‍ത്തിച്ച് ഉന്നയിച്ച ആരോപണമാണിത്. കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിന് ഇതിന് ബന്ധമുള്ളതായും അവര്‍ ആരോപിച്ചിരുന്നു.

‘‘ഇതില്‍ ആര്‍ക്കാണ് നേട്ടം. തീര്‍ച്ചയായും ഭരണകക്ഷിക്ക് അല്ലെന്ന് ഉറപ്പുണ്ട്,’’ -ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗം തലവന്‍ അമിത് മാളവ്യ ആരോപിച്ചു. ‘‘കോണ്‍ഗ്രസിൻ്റെയും ഗാന്ധിമാരുടെയും അറിയപ്പെടുന്ന സഹപ്രവര്‍ത്തകനായ സോറോസാണ് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വീണ്ടും നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അന്ന് എസ്.വൈ ഖുറേഷി നയിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ‘മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുന്ന’ ഒരു കരാറില്‍ ഒപ്പുവെച്ചതായും’’ -അദ്ദേഹം ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഖുറേഷി രംഗത്തെത്തി. ‘‘ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി വഴി ധനസഹായം നല്‍കുന്നതിനായി 2012ല്‍ ഞാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു എന്ന തരത്തിൽ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ യാതൊരു വിധ വസ്‌തുതയുമില്ല,’’ -ഖുറേഷി വ്യക്തമാക്കി.

2010 ജൂലൈ മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവിൽ എസ്.വൈ ഖുറേഷി ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.

Share

More Stories

ബാലാസാഹേബിൻ്റെ പ്രവർത്തകനാണ്, എന്നെ നിസാരമായി കാണരുത്; ഏകനാഥ് ഷിൻഡെ വീണ്ടും

0
മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരിച്ചതുമുതൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തൻ്റെ പ്രസ്‌താവനകളിലൂടെ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മൂർച്ചയുള്ള മനോഭാവവും തുറന്ന അഭിപ്രായങ്ങളും രാഷ്ട്രീയ ഇടനാഴികളിൽ കോളിളക്കം സൃഷ്ടിക്കുന്നു. അടുത്തിടെ, അദ്ദേഹം...

‘പൈങ്കിളി’ ആർത്തു ചിരിച്ച് കാണാനുള്ളത്; തീയറ്ററുകളില്‍ മികച്ച പ്രതികരണം

0
തിയേറ്ററുകളിൽ അടുത്തിടെ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകൾ ആയിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്‌തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് 'പൈങ്കിളി'...

രാഹുല്‍ ഗാന്ധി പറഞ്ഞിട്ടും അനുസരിക്കാത്ത തരൂരിനെ അവഗണിക്കാൻ കോണ്‍ഗ്രസ്

0
ഹൈക്കമാണ്ടിൽ നിന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഭിന്നതല്ലേ വിഷയങ്ങളിൽ സംസാരിച്ചിട്ടും ലേഖന വിവാദത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിൽ...

സെലെൻസ്‌കിക്ക് എതിരെ അമേരിക്കയുടെ പ്രതിഷേധം; ട്രംപിനെ കുറിച്ചുള്ള പ്രസ്‌താവനക്ക് അഞ്ചുലക്ഷം കോടി രൂപ

0
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന കരാറിൻ്റെ സാധ്യതകൾക്ക് ഇടയിൽ അമേരിക്കയുടെ പങ്ക് നിരന്തരമായ ചർച്ചകളിൽ തുടരുന്നു. സമാധാന ചർച്ചകളെ യുഎസ് സ്വാധീനിക്കുക മാത്രമല്ല, ഉക്രെയ്‌നിനുമേൽ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ,...

‘കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാം’: എംവി ഗോവിന്ദൻ

0
കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി സഹകരിക്കണമെങ്കിൽ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഈ പാർട്ടിയിലേക്ക് വരണം എന്നൊരു ചിന്ത...

രഞ്ജി ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്‌കർ; കിരീടം ഉയര്‍ത്തൂവെന്ന് സഞ്ജു സാംസൺ

0
രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടിയതിൽ കേരളത്തിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. രഞ്ജി ട്രോഫി നേടാൻ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. അതേസമയം രഞ്ജി...

Featured

More News