22 February 2025

ചരിത്രം അവസാനിച്ചു എന്നത് നുണ മാത്രമാണ്; ചരിത്രം ഇനിയും ആവർത്തിക്കും ; വേദി മാത്രമേ മാറുന്നുള്ളു

അമേരിക്കയുടെ അടുത്ത യുദ്ധം തായ്‌വാനിലും ഫിലിപ്പൈന്സിലും ആണ്- .ചൈനക്കെതിരെയുള്ള പ്രോക്സി യുദ്ധം ആരംഭിക്കുകയായി. അതിന് ഉക്രൈൻ ഇനി ആവശ്യമില്ല- അല്ലെങ്കിൽ അനാവശ്യമാണ്.

| അനീഷ് മാത്യു

1979 ഫെബ്രുവരി 23 നു ഇറാനിൽ അന്നുവരെ ഉണ്ടായിരുന്ന അമേരിക്കൻ പാവ ഗവണ്മെന്റിനെ അട്ടിമറിച്ചു ഇസ്ലാമിക ഗവണ്മെന്റ് അധികാരം പിടിച്ചെടുത്തു. ഏതാണ്ട് മൂന്നു മാസത്തിനകം ഇറാനിന്റെ തൊട്ടുള്ള ഇറാക്കിൽ സദ്ധാം ഹുസൈൻ എന്ന വിപ്ലവകാരിയും അധികാരം പിടിച്ചെടുത്തു. രണ്ടും വിപ്ലവം ആയിരുന്നു – ഒന്ന് ഇസ്ലാമിക വിപ്ലവവും ഇറാക്കിലേത് സെക്കുലർ ആയ വിപ്ലവവും.

ഇറാനിലെ ഇസ്ലാമിക റിപ്ലബ്ലിക്ക് എന്നത് അത്ര സുഖകരം അല്ലാത്തതിനാൽ സ്വന്തം കാര്യം നോക്കി നടത്താൻ തീരുമാനിച്ചിരുന്ന സദ്ധാം ഹുസ്സെനിനെ ചുറ്റുമുള്ളവരും പാശ്ചാത്യലോകവും എരികേറ്റി ഇറാനും ആയി യുദ്ധത്തിലെത്തിച്ചു. ഇറാന്റെ തെക്കൻ ഭാഗങ്ങളിൽ ആണ് എണ്ണ ഉള്ളത് ഇറക്കിന്റെയും – അതായത് ഇറാൻ ഇറാക്കിന്റെ എണ്ണ മോഷ്ടിക്കുന്നു എന്ന കാരണത്തിൽ യുദ്ധം .

ഷിയാ ഭൂരിപക്ഷ രാജ്യത്തിൽ തന്റെ അധികാരം കണ്സോളിഡേറ്റ് ചെയ്യാനും അറബ് ലോകത്തിന്റെ നേതാവ് ആകാനും ആയി സദ്ധാം ഈ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മറുവശത്തു ഖൊമെയ്‌നിക്ക് ആകട്ടെ ഈ യുദ്ധം വളരെ ഉപകാരപ്പെട്ടു. ഇറാനിയൻ ദേശീയത എന്ന വാദത്തിൽ അദ്ദേഹവും അധികാരം കണ്സോളിഡേറ്റു ചെയ്തു. എതിരാളികളെയും സെക്കുലർ വാദികളെയും എല്ലാം ഒതുക്കി.

1980 മുതൽ 1988 വരെ ഇറാനും ഇറക്കും യുദ്ധം ചെയ്തു. ഒരു ഇഞ്ചു പോലും രണ്ടു വശത്തും പിടിച്ചെടുക്കാൻ സാധിച്ചില്ല. എട്ടു വര്ഷം നീണ്ട യുദ്ധത്തിന്റെ അവസാനവും എട്ടു ലക്ഷം വീതം ഇറാനികളും ഇറക്കികളും കൊല്ലപ്പെട്ടു . അവസാനം യുദ്ധം അവസാനിച്ചു. അതോടെ സദ്ധാം ഹുസൈൻ എന്ന നേതാവിന്റെ ആവശ്യം പാശ്ചാത്യ ലോകത്തിന് അവസാനിച്ചു. സദ്ധാം ആകട്ടെ യുദ്ധത്തിൽ തകർന്ന സാമ്പത്തിക അവസ്ഥ പരിഹരിക്കാൻ അറബ് ലോകത്തിന്റെയും പാശ്ചാത്യലോകത്തിന്റെയും സഹായം – വെറും സഹായം അല്ല – യുദ്ധചിലവുകൾ വഹിക്കാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട സഹായം ആവശ്യപ്പെട്ടു. അമേരിക്ക കൈ മലർത്തി… സദ്ധാം ഏകാധിപതി ആണെന്ന് പ്രഖ്യാപിച്ചു.

സദ്ധാമിന് എന്താണ് സംഭവിക്കുന്നത് എന്ന് തന്നെ മനസിലായില്ല. യുദ്ധചിലവുകൾ തിരിച്ചുപിടിക്കാനായി സദ്ധാം കുവൈത്ത് പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചു. കുവൈറ്റ് ബസ്ര പ്രവിശ്യയുടെ ഭാഗം ആണെന്ന ചരിത്രവും ( ഇസ്രയേലിന്റെ കാര്യത്തിൽ പറയുന്ന കൊളോണിയൽ ക്രിയേഷൻ ) ഒക്കെ പറഞ്ഞു… അമേരിക്കൻ അംബാസഡറുമായി ഈ പരിപാടിയെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോൾ അവർ – അതൊക്കെ അറബ് വിഷയം ആണ് അമേരിക്ക ഇടപെടേണ്ട കാര്യമല്ല എന്ന് മൗന അനുവാദവും കിട്ടി. അതോടെ സദ്ധാം കുവൈറ്റ് ആക്രമിച്ചു.

അതോടെ സദ്ധാമിന്റെ ചരിത്രം അവസാനിച്ചു. പിന്നീട് 1990 മുതൽ 2003 വരെ അമേരിക്ക ഇറാക്കിൽ രണ്ടു യുദ്ധം നടത്തി. ഇറക്കികൾ നരകിച്ചു. അഞ്ചു ലക്ഷം കുഞ്ഞുങ്ങൾ എങ്കിലും കൊല്ലപ്പെട്ടു എന്നും രണ്ടര മില്യൺ മനുഷ്യർ കൊല്ലപ്പെട്ടു എന്നും ഒക്കെ പല കണക്കുകൾ വന്നു. ബാബിലോണിയൻ സിവിലൈസേഷൻ ഇല്ലാണ്ടായി. സദ്ധാം തൂക്കി കൊല്ലപ്പെട്ടു. ഇറാക്കിൽ ഒരു സ്റ്റേറ്റ് എന്നത് ഇല്ലാണ്ടായി. ഇതിൽ നിന്നാണ് ഐസിസ് ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടായത്.

ഇപ്പോൾ ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഉക്രൈൻ ഭരണാധികാരിയെ സെലിൻസ്കിയെപ്പറ്റി ഒരു ഏകാധിപതി ആണെന്ന് പ്രഖ്യാപിച്ചത് വായിച്ചു. ചരിത്രം ആവർത്തിച്ചത് ആണ്. ചരിത്രം അവസാനിച്ചു എന്നത് ചുമ്മാ നുണ ആണ് . ഇതേ ചരിത്രം ഇനിയും ആവർത്തിക്കും- വേദി മാത്രമേ മാറുന്നുള്ളു . അമേരിക്കയുടെ അടുത്ത യുദ്ധം തായ്‌വാനിലും ഫിലിപ്പൈന്സിലും ആണ്- .ചൈനക്കെതിരെയുള്ള പ്രോക്സി യുദ്ധം ആരംഭിക്കുകയായി. അതിന് ഉക്രൈൻ ഇനി ആവശ്യമില്ല- അല്ലെങ്കിൽ അനാവശ്യമാണ്.

തായ്‌വാനിന് പത്തു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക വിൽക്കാനുള്ള കരാർ ഒപ്പിടുന്നുണ്ട്.. വളരെ ചെറിയ പ്രദേശമായ തായ്‌വാനിൽ കാലങ്ങളോളം ഏകാധിപത്യം ആയിരുന്നു. അതേപോലെ ഫിലിപ്പൈൻസിൽ ബൂം ബൂം മാർക്കോസിനെയും ഏകാധിപതി എന്ന് തീരുമാനിക്കാൻ വളരെ എളുപ്പമാണ്.

Share

More Stories

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു; ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന വലിയ അവകാശവാദം വീണ്ടും ഉന്നയിച്ചു. വാഷിംഗ്ടണിൽ നടന്ന 'റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷൻ' യോഗത്തിലാണ്...

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

0
നവോത്ഥാന നായകൻ മഹാത്മാ 'അയ്യങ്കാളി'യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ...

എക്‌സലേറ- 2025; തിരുവനന്തപുരത്ത് എത്താൻ നൂറോളം വനിതാ സംരംഭകർ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്‌ത്‌ ആപ്പിൾ പുതിയ നിയമം

0
ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിന് ആണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ്റെ...

സ്വർണ്ണത്തിന് 49 ദിവസത്തിൽ 9500 രൂപ വർദ്ധിച്ചു; വർഷാവസാനം വില എവിടെ എത്തും?

0
സ്വർണ്ണവില തുടർച്ചയായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അത് നിലയ്ക്കുന്നില്ല. കഴിഞ്ഞ 49 ദിവസത്തിനുള്ളിൽ സ്വർണ്ണവിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. അതിൻ്റെ വില 10 ഗ്രാമിന് ₹ 76,544ൽ നിന്ന് ₹ 86,020 ആയി ഉയർന്നു....

Featured

More News