31 March 2025

മലയാള ചാനൽ ചരിത്രത്തിൽ ആദ്യം; ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

പിരിഞ്ഞു പോകുന്ന ഓരോരുത്തർക്കും ശരാശരി 15 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് വിവരം. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇപ്പോൾ വ്യവസായിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് വിനോദ ചാനലാണ് ജീവനക്കാരെ കുറയ്ക്കാൻ നീക്കം തുടങ്ങിയത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ മേഖലയിൽ ഇത്ര വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ഇപ്പോൾ ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നാണ്. ബാക്കിയുള്ള 20 പേർ ടെക്നിക്കൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നുമാണ്. പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകുന്നത്.

ഇവർക്ക് അർഹതയുള്ള ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക. പിരിഞ്ഞു പോകുന്ന ഓരോരുത്തർക്കും ശരാശരി 15 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് വിവരം. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്. നേരത്തെ 2019 മുതൽ ഡിസ്നി -സ്റ്റാർ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്.

2024 ൽ ഡിസ്നി -സ്റ്റാർ കമ്പനിയെ റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാർ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിൻ്റെ ഭാഗമായി മാറുകയായിരുന്നു . ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയര്‍പേഴ്‌സണായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിൻ്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയിൽ നിന്നും പിരിച്ചുവിടലിന് ജിയോ സ്റ്റാർ കമ്പനിക്ക് പദ്ധതിയുണ്ട്.

റഷ്യയിൽ വ്യവസായിയായിരുന്ന മലയാളി റെജി മേനോൻ 1993ൽ സ്ഥാപിച്ചതാണ് ഏഷ്യാനെറ്റ് ടിവി ചാനൽ. ആ കാലഘട്ടത്തിൽ വിനോദവും വാർത്തയും ചേർത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോൻ ബംഗലൂരുവിലെ വ്യവസായിയും ബിപിഎൽ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെഞ്ച്വേഴ്‌സ്) ചാനൽ കൈമാറി.

2006ൽ ഏഷ്യാനെറ്റിൻ്റെ 51% ഓഹരികൾ രാജീവ് ചന്ദ്രശേഖറിൽ നിന്ന് സ്റ്റാർ ഇന്ത്യ വാങ്ങി. അതിനുശേഷം 2008ൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി. വിനോദ ചാനൽ സ്റ്റാറിൻ്റെ കീഴിലായി. ന്യൂസ് ചാനലിൻ്റെ ഉടമസ്ഥത രാജീവിനുമായി. 2014ൽ വിനോദ ചാനലിൻ്റെ പൂർണ്ണ ഉടമസ്ഥാവകാശം സ്റ്റാർ ഇന്ത്യക്കായി. 2019ൽ സ്റ്റാറിൻ്റെ ഓഹരികൾ വാൾട്ട് ഡിസ്നി വാങ്ങിയതോടെ ഡിസ്നി – സ്റ്റാർ സംയുക്ത സംരംഭത്തിൻ്റെ ഭാഗമായി ഏഷ്യാനെറ്റ്. അവസാനം ജിയോ സ്റ്റാറിൻ്റെ വരവോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വരുന്നത്.

(news source: madhyamasyndicate.com)

Share

More Stories

മ്യാൻമർ ഭൂകമ്പം; അഴിച്ചുവിട്ടത് ‘334 അണു ബോംബുകളുടെ’ അത്രയും ഊർജ്ജം

0
മ്യാൻമറിൽ ഏകദേശം 1700 പേരുടെ മരണത്തിന് കാരണമായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, 300-ലധികം അണുബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജ്ജം പുറത്തുവിട്ടതായി ഒരു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് പറയുന്നു. "ഇതുപോലുള്ള ഒരു ഭൂകമ്പം...

എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറേമുക്കാൽ കോടി രൂപ ഇൻ്റലിജൻസ് പിടിച്ചെടുത്തു

0
എറണാകുളം ബ്രോഡ് വേയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ആറ് കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി.എസ്.ടി & ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത വസ്ത്ര വ്യാപാര...

‘സിഐഎ പ്രതിഷേധത്തിന് പിന്തുണ നൽകിയത് ദേശവിരുദ്ധത’; പൃഥ്വിരാജിന് എതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രം

0
പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധ ശബ്‌ദമെന്നാണ് ഓർഗനൈസർ ആവർത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിൽ പേരുകേട്ട ആളാണ്. സേവ് ലക്ഷദ്വീപ് എന്ന പ്രചാരണത്തിന് പൃഥ്വിരാജ് നേതൃത്വം...

സ്‌കൂൾ കുട്ടികൾക്ക് കേരള മുഖ്യമന്ത്രി നിർദേശിച്ച ‘സുംബ’ എന്താണ്?

0
കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ സുംബ (Zumba) നൃത്തം ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം മുന്നോട്ടു വെച്ചു. യുവ തലമുറയിൽ സമ്മർദ്ദവും മയക്കുമരുന്നും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ചർച്ച...

‘സമരം കടുപ്പിച്ചു’; മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്‌സ്

0
സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്‌സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ...

‘റാണ സംഗ വിവാദം’; മേവാറിലെ രാജാവ് ആയിരുന്നു

0
മേവാറിലെ രാജാവ് റാണ സംഗ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. സമാജ്‌വാദി പാർട്ടി രാജ്യസഭാംഗം രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് ഒരു വിവാദ പ്രസ്‌താവന നടത്തി. തുടർന്ന് വിഷയം ചൂടുപിടിച്ചു. ചരിത്രത്തിൻ്റെ താളുകൾ പരിശോധിച്ചാൽ റാണ...

Featured

More News