1 March 2025

അറസ്റ്റ് അധികാരം; കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസുകാരായി പരിഗണിക്കാനാകില്ല: സുപ്രീം കോടതി

മുൻകാല വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന വാദം ബെഞ്ച് തള്ളിയത്. അപ്പോഴും അന്വേഷണം, ചോദ്യം ചെയ്യൽ, അറസ്റ്റ്, കണ്ടുകെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ അധികാരം ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് നിയമപ്രകാരമുണ്ടെന്നും വ്യക്തമാക്കി.

അറസ്റ്റിൽ ക്രിമിനൽ നടപടിച്ചട്ടം പ്രതികൾക്ക് നൽകുന്ന അവകാശങ്ങൾ കസ്റ്റംസ്, ജിഎസ്ടി നിയമങ്ങൾക്കും ബാധകമാകുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കസ്റ്റംസ് ഓഫീസർമാരെ പൊലീസുകാരായി പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.

ജിഎസ്ടി, കസ്റ്റംസ് നിയമങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചുള്ള വിധിയിലാണ് പരാമർശം അറിയിച്ചത്. അതേസമയം ന്യായമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വേണം കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ) പ്രകാരം അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ മദ്യനയക്കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജിഎസ്ടി, കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കേസിലും ബാധകമാകും.

പിഎംഎൽഎയിൽ അറസ്റ്റുമായി ബന്ധപ്പെട്ട 19(1) വകുപ്പും കസ്റ്റംസ് നിയമത്തിലെ 104–ാം വകുപ്പും പ്രത്യക്ഷത്തിൽ ഒന്നാണ്. ജിഎസ്ടിയിലും സമാനമായി അറസ്റ്റിന് വ്യവസ്ഥയുണ്ട്. മുൻകാല വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന വാദം ബെഞ്ച് തള്ളിയത്. അപ്പോഴും അന്വേഷണം, ചോദ്യം ചെയ്യൽ, അറസ്റ്റ്, കണ്ടുകെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ അധികാരം ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് നിയമപ്രകാരമുണ്ടെന്നും വ്യക്തമാക്കി.

മുൻകൂർ ജാമ്യവ്യവസ്ഥ ജിഎസ്ടി, കസ്റ്റംസ് നിയമങ്ങൾക്ക് ബാധകമാകും. എഫ്ഐആർ ഇടാതെയുള്ള അറസ്റ്റ് ഉൾപ്പെടെ ആശങ്ക ഉണ്ടായാൽ ബന്ധപ്പെട്ട കക്ഷിക്ക് കോടതിയെ സമീപിക്കാം. അന്വേഷണ ഘട്ടത്തിൽ അഭിഭാഷകന്റെ സഹായം തേടാം എന്നതുൾപ്പെടെ അവകാശങ്ങൾ കസ്റ്റംസ് കേസിൽ അറസ്റ്റിലാകുന്നവർക്കുമുണ്ട്. ജിഎസ്ടി അടപ്പിക്കാൻ അറസ്റ്റ് ഭീഷണി മുഴക്കുന്നുവെന്ന വാദം ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും കോടതി നിർദേശിച്ചു.

Share

More Stories

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം: രേവന്ത് റെഡ്ഡി

0
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ പാർട്ടി അംഗങ്ങളോട് വിശ്രമിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭ്യർത്ഥിച്ചു. ഗാന്ധി ഭവനിൽ നടന്ന വിപുലീകൃത തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) യോഗത്തിൽ സംസാരിക്കവെ, കഠിനാധ്വാനം ചെയ്യുന്നവർക്ക്...

അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 47 വയസുകാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി

0
ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത...

എമർജൻസി സേവനങ്ങള്‍ക്ക് പൊലീസിനെ 112ല്‍ വിളിക്കാം; ഇനിമുതൽ 100ല്‍ അല്ല

0
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനിമുതൽ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റ ഭാഗമായുള്ള ERSS (Emergency...

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ‘അപൂർവ രോഗ ഹോര്‍മോണ്‍ ചികിത്സ’ സൗജന്യമായി ഇനി കേരളത്തിൽ

0
കേരളത്തിലെ സംസ്ഥാന കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള...

ഐപിഎല്ലുമായി പിഎസ്എൽ ഏറ്റുമുട്ടുന്നു; ഷെഡ്യൂൾ പുറത്തിറക്കി പിസിബി ബിസിസിഐയെ വെല്ലുവിളിക്കുമ്പോൾ

0
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025ൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-നൊപ്പം നടക്കും. ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക്...

റഹീം നാട്ടിൽ ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ; കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന

0
വിദേശത്ത് നിന്നുമെത്തിയ വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധുവീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാബി,...

Featured

More News