1 March 2025

റഹീം നാട്ടിൽ ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ; കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന

കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാൻ അറിയാതെ....

വിദേശത്ത് നിന്നുമെത്തിയ വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധുവീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിൻ്റ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാൻ അറിയാതെ കുഴങ്ങി.

വെള്ളിയാഴ്‌ച രാവിലെ 7.45നാണ് സൗദിയിൽ നിന്നും റഹീം തിരുവനന്തപുരം വിമാന താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്‌നാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു.

പ്രതി അഫാൻ്റത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തൽ. അഫാനെ മാനസിക വിദഗ്‌ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

Share

More Stories

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം: രേവന്ത് റെഡ്ഡി

0
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ പാർട്ടി അംഗങ്ങളോട് വിശ്രമിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭ്യർത്ഥിച്ചു. ഗാന്ധി ഭവനിൽ നടന്ന വിപുലീകൃത തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) യോഗത്തിൽ സംസാരിക്കവെ, കഠിനാധ്വാനം ചെയ്യുന്നവർക്ക്...

അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 47 വയസുകാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി

0
ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത...

എമർജൻസി സേവനങ്ങള്‍ക്ക് പൊലീസിനെ 112ല്‍ വിളിക്കാം; ഇനിമുതൽ 100ല്‍ അല്ല

0
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനിമുതൽ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റ ഭാഗമായുള്ള ERSS (Emergency...

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ‘അപൂർവ രോഗ ഹോര്‍മോണ്‍ ചികിത്സ’ സൗജന്യമായി ഇനി കേരളത്തിൽ

0
കേരളത്തിലെ സംസ്ഥാന കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള...

ഐപിഎല്ലുമായി പിഎസ്എൽ ഏറ്റുമുട്ടുന്നു; ഷെഡ്യൂൾ പുറത്തിറക്കി പിസിബി ബിസിസിഐയെ വെല്ലുവിളിക്കുമ്പോൾ

0
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025ൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-നൊപ്പം നടക്കും. ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക്...

‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

0
സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റ പിതാവ് അബ്ദുറഹീം. നല്ലതു​പോലെ നടന്നു വന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക...

Featured

More News