3 March 2025

സാമൂഹ്യക്ഷേമ പെൻഷൻ 1457 സർക്കാർ ജീവനക്കാർ അനർഹമായി കൈപ്പറ്റി; വകുപ്പ് തിരിച്ചുള്ള വിവരങ്ങൾ പുറത്ത്

കടുത്ത വ്യവസ്ഥകളുണ്ടായിട്ടും എത്രയേറെ അനർഹർ പെൻഷൻ കൈപ്പറ്റിയത് രേഖകളിൽ തിരിമറി നടന്നതിൻ്റ തെളിവാണ്

അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ 1457 സർക്കാർ ജീവനക്കാരുടെ തസ്‌തികയും വകുപ്പും അടക്കമുള്ള പേരുവിവരങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. 18 ശതമാനം പലിശ നിരക്കിലായിരിക്കും അനർഹമായി കൈപ്പറ്റിയ പെൻഷൻ സർക്കാർ തിരിച്ചു പിടിക്കുന്നത്. ലിസ്റ്റിൽ ഭൂരിഭാഗവും പാർട്ട് ടൈം ജീവനക്കാരാണ്‌ ഉള്ളത്.

സർക്കാർ സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ലെന്നുമുള്ള സത്യവാങ്മൂലം നൽകിയെങ്കിലേ സാമുഹ്യ ക്ഷേമ പെൻഷന് അർഹതയുണ്ടാവു. സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ചെങ്കിലേ സർക്കാർ ജീവനക്കാർക്ക് പെൻഷൻ പട്ടികയിൽ കയറിപ്പറ്റാനാകൂ. കടുത്ത വ്യവസ്ഥകളുണ്ടായിട്ടും എത്രയേറെ അനർഹർ പെൻഷൻ കൈപ്പറ്റിയത് രേഖകളിൽ തിരിമറി നടന്നതിൻ്റ തെളിവാണ്.

പെൻഷൻ പട്ടിക പരിശോധിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കും ഇതിൽ നിന്ന് വ്യക്തമാണ്. നടപടിയെടുക്കാൻ കാലതാമസം ഉണ്ടായതെന്തെന്ന ചോദ്യവും ധനവകുപ്പിന് എതിരെ ഉയരുന്നുണ്ട്.

അതേസമയം 2023-ലെ റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിഎജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Share

More Stories

വൻ നേട്ടവുമായി വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിലെ ചരക്ക് നീക്കത്തില്‍ ഒന്നാമത്

0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്‌ത ചരക്കിൻ്റെ അളവില്‍ ഇന്ത്യയിലെ തെക്കു- കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്...

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യൻ യുവതിയെ യുഎഇയിൽ വധശിക്ഷക്ക് വിധേയമാക്കി

0
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തി മൂന്നുകാരിയായ ഷെഹ്സാദി ഖാൻ...

‘ആർ‌സി 16’ സിനിമയിൽ രാം ചരണും ജാൻ‌വി കപൂറും; പാർലമെന്റിലും ജുമാ മസ്‌ജിദിലും ചിത്രീകരണം

0
ന്യൂഡൽഹി: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'ആർ‌സി 16' എന്ന തെലുങ്ക് ചിത്രത്തിൽ ജാൻ‌വി കപൂറും രാം ചരണും ആദ്യമായി ഒന്നിക്കുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ഇരുവരുടെയും മൈസൂർ ഷെഡ്യൂൾ...

എൽ ആൻഡ് ടി ചെയർമാൻ ആയതിന് ശേഷം, ഗൂഗിൾ ജീവനക്കാരെ 30 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ചു

0
ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റെലിജൻസ് (എജിഐ) മേഖലയിൽ വളർന്നുവരുന്ന മത്സരത്തിനിടയിൽ ഒരു തരത്തിലും പിന്നോട്ട് പോകാൻ ഗൂഗിൾ ആഗ്രഹിക്കുന്നില്ല. ഈ സമ്മർദ്ദം കണക്കിലെടുത്ത്, കമ്പനിയുടെ സഹസ്ഥാപകൻ സെർജി ബ്രിൻ തൻ്റെ ജീവനക്കാരോട് കൂടുതൽ കഠിനാധ്വാനം...

‘ചിന്തകൾ ഒത്തു പോകുന്നില്ല’; ബിജെപിയുമുള്ള സഖ്യം തള്ളി ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള

0
ബിജെപിയുമായി സഖ്യത്തിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി, സ്വന്തം രാഷ്ട്രീയ കാഴ്‌ചപ്പാടിനോടുള്ള പാർട്ടിയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. "(ബിജെപിയുമായുള്ള) ഒരു സഖ്യത്തെക്കുറിച്ചും ഞങ്ങൾ സംസാരിക്കുന്നില്ല; അതിനായി ഒരു സാധ്യതയോ ആവശ്യമോ...

മൂന്നര വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായത് സ്വന്തം തെറ്റുമൂലമെന്ന് പറഞ്ഞ ജില്ലാ കളക്ടറെ മാറ്റി

0
ലൈംഗിക പീഡനത്തിന് മൂന്നരവയസുകാരി ഇരയായത് സ്വന്തം തെറ്റുമൂലമാണെന്ന് പറഞ്ഞ ജില്ലാ കളക്ടറെ മാറ്റി. തമിഴ്‌നാട്ടിലെ മയിലാടുതുറെ ജില്ലാ കളക്ടര്‍ എപി മഹാഭാരതി നടത്തിയ പ്രസ്‌താവന വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച...

Featured

More News