9 March 2025

സർവകലാ ശാലയിലെ സംഘർഷം; ബംഗാൾ മന്ത്രിക്കും ഡ്രൈവർക്കും എതിരെ പോലീസ് എഫ്ഐആർ

ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്

കൊൽക്കത്ത: മാർച്ച് ഒന്നിന് ജാദവ്പൂർ സർവകലാശാല (ജെയു) കാമ്പസിനുള്ളിൽ മന്ത്രിയുടെ വാഹനം ഇടിച്ചു രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കൊൽക്കത്ത പോലീസ് കേസ്സെടുത്തു. പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനും വാഹനത്തിൻ്റെ ഡ്രൈവർക്കും തൃണമൂൽ നേതാവ് ഓം പ്രകാശ് മിശ്രയ്ക്കുമെതിരെ വ്യാഴാഴ്‌ച എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

തൃണമൂൽ കോൺഫറൻസുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാൾ കോളേജ് ആന്റ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് അസോസിയേഷൻ്റെ (WBCUPA) പരാതികളിൽ നടപടിയെടുത്തില്ല. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കൽക്കട്ട ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്‌ജി കൊൽക്കത്ത പോലീസിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് എഫ്ഐആർ ഇട്ടത്. ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവവികാസങ്ങളിൽ സംതൃപ്‌തി പ്രകടിപ്പിച്ചു കൊണ്ട് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളുടെ പിതാവ് അമിത് റോയ്, ഇന്ദ്രാനുജ് റോയ് പറഞ്ഞു, -“ഒരു ജനാധിപത്യ രാജ്യത്ത് പോലീസ് ഭരണകൂടത്തിൻ്റെ ജോലി ജനാധിപത്യ രീതികൾ പിന്തുടരുക എന്നതാണ്”.

“അങ്ങനെ ചെയ്‌തില്ലെങ്കിൽ അത് ജനാധിപത്യ രീതികൾക്ക് എതിരാണ്. വിദ്യാർത്ഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസിനോട് എഫ്ഐആർ ഫയൽ ചെയ്യണമെന്ന് ബുധനാഴ്‌ച കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്, ജുഡീഷ്യറിയിൽ ആളുകൾക്ക് വിശ്വാസമുണ്ടെന്നതിന് തെളിവാണ്,” -അമിത് റോയ് പറഞ്ഞു.

വിദ്യാർത്ഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് നിർദ്ദേശിച്ചതിന് പുറമേ, വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് തീർത്ഥങ്കർ ഘോഷ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

Share

More Stories

‘അമേരിക്കാനോ’ മുതൽ ‘കനേഡിയാനോ’ വരെ; ട്രംപ് ഭീഷണികളെ കാനഡക്കാർ നേരിടുന്നു

0
ടൊറണ്ടോയിലെ ഒരു ലോക്കൽ പബ് ഇപ്പോൾ നാച്ചോസ്, വിങ്‌സ്, ബിയർ തുടങ്ങിയവ എല്ലാം കനേഡിയൻ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്നു. സാധ്യമല്ലാത്ത ഇടങ്ങളിലെല്ലാം യൂറോപ്പിൽ നിന്നോ മെക്‌സിക്കോയിൽ നിന്നോ ഉള്ള യുഎസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചല്ല...

തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താം; ശബരിമലയിൽ പുതിയ മാറ്റം

0
മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ പതിനെട്ടാം പടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ നടപ്പാക്കും. പതിനെട്ടാം പടി ചവിട്ടി എത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ...

സ്‌കൂളുകളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്‌തികകൾ 12 ആഴ്‌ചകൾക്കകം കണ്ടെത്തണമെന്ന് സുപ്രീം കോടതി

0
എല്ലാ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്‌തികകൾ 12 ആഴ്‌ചകൾക്കകം കണ്ടെത്തണമെന്ന് സുപ്രീം കോടതി. സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021-ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത്...

‘ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം, നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്

0
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ യാത്രയയപ്പ്...

ഒമ്പത് വയസിൽ അഭിനയം ആരംഭിച്ച നടി; ഹോളിവുഡിൽ അത്ഭുതമായ പ്രകടനം

0
'ഗും ഹേ കിസി കേ പ്യാർ മേം' എന്ന ടിവി സീരിയലിന് ഇക്കാലത്ത് ടിആർപി പട്ടികയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കില്ല. പക്ഷേ അതിലെ താരനിര എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ...

സ്വന്തം പാർട്ടി നേതാക്കൾക്ക് നൽകിയ മുന്നറിയിപ്പിൽ രാഹുൽ ഗാന്ധി ദേഷ്യപ്പെട്ടു

0
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടര വർഷം ബാക്കിയുണ്ട്. പക്ഷേ കോൺഗ്രസ് ഇപ്പോൾ മുതൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് പര്യടനം നടത്തുകയും പാർട്ടി സംഘടനയെ...

Featured

More News