15 March 2025

കേരളത്തിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

പകൽ പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്

അൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറത്തെ പൊന്നാനി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള യുവി മീറ്ററുകളിലാണ് അൾട്രാവയലറ്റ് വികിരണത്തിൻ്റെ തീവ്രത 11 എന്ന അപകടകരമായ സൂചികയിൽ എത്തിയത്.

കൊല്ലം ജില്ലയിൽ പത്തും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒമ്പതും, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എട്ടും എന്ന നിലയിൽ അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

സുരക്ഷാ മുൻകരുതലുകൾ

പകൽ പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്‌ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Share

More Stories

‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്’ എന്ന് പറയുന്നത് മറ്റൊരു ഭാഷയെ വെറുക്കുന്നതിന് തുല്യമല്ല: പ്രകാശ്‌രാജ്

0
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാണിന്റെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾക്ക് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് മറുപടി നൽകി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണത്തെത്തുടർന്ന്...

തിരുപ്പൂർ പവർലൂം നെയ്ത്തുകാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു

0
ഒന്നര ലക്ഷം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന തിരുപ്പൂർ ജില്ലാ ജോബ്-വർക്കിംഗ് പവർലൂം വീവേഴ്‌സ് അസോസിയേഷൻ, വേതന വർദ്ധനവ് ആവശ്യപ്പെട്ട് മാർച്ച് 19 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് മറുപടിയായി തുണി നിർമ്മാതാക്കൾ...

ജനുവരിയിൽ യുകെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി 0.1% ചുരുങ്ങി

0
വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം , ജനുവരിയിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി പ്രതിമാസം 0.1% ചുരുങ്ങി . ഉൽപ്പാദന മേഖലയിലെ സങ്കോചമാണ് പ്രധാനമായും ഇടിവിന് കാരണമെന്ന് ബ്രിട്ടന്റെ ഓഫീസ് ഫോർ നാഷണൽ...

അധ്യാപകർ ചെറിയ ശിക്ഷകള്‍ നല്‍കിയാല്‍ കേസെടുക്കരുത്: ഹൈക്കോടതി

0
വിദ്യാർത്ഥികളെ ഉപദേശിച്ചതിന്‍റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്‍റെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ സ്കൂളിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ...

2025 ൽ കാനിൽ അരങ്ങേറ്റം കുറിക്കാൻ ആലിയ ഭട്ട്

0
2024 ലെ മെറ്റ് ഗാലയിലെ ശ്രദ്ധേയമായ അരങ്ങേറ്റത്തിന് ശേഷം, ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോൾ ആഗോള വേദിയിൽ മറ്റൊരു പ്രധാന നിമിഷത്തിനായി ഒരുങ്ങുകയാണ്. 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ആലിയ...

അംഗൻവാടികളിൽ ചേരുന്ന കുട്ടികളിലെ പോഷകാഹാരക്കുറവ് ; ആശങ്കാജനകമായ സർക്കാർ കണക്കുകൾ

0
കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, അംഗൻവാടികളിൽ ചേരുന്ന കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ ആശങ്കാജനകമായ ഒരു ചിത്രം സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നു. പോഷാൻ ട്രാക്കർ ഡാറ്റ പ്രകാരം, അംഗൻവാടികളിൽ ചേരുന്ന കുട്ടികളിൽ 37.7% പേർ...

Featured

More News