17 March 2025

കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനത്തിൽ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- ജാതി- മത സംഘടനകളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.

കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്ഷേത്ര ഉപദേശക സമിതിയോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- ജാതി- മത സംഘടനകളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.

ഈ ഉത്തരവ് നടപ്പാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലും ചില മത സംഘടനകളുടെ ശാഖാ പരിശീലനം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചില ദേവസ്വം ക്ഷേത്രങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ യാതൊരു കാരണവശാലും ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരങ്ങളിലോ അനുവദിക്കില്ല.

ഇതുപോലെയുള്ള സംഭവങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. ക്ഷേത്രവും ക്ഷേത്ര പരിസരവും ഭക്തജനങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനും ഉള്ള ഇടങ്ങളാണ്. ഹൈക്കോടതിയുടെ വിധി പാലിക്കാൻ ക്ഷേത്ര ഉപദേശക സമിതികളും ക്ഷേത്ര ജീവനക്കാരും ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്‌പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നാണ് അലോഷിയുടെ വിശദീകരണം.

Share

More Stories

വിൻഡീസിനെ വീഴ്ത്തി; ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ

0
അന്താരാഷ്‌ട്ര മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ. ഇന്ന് നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...

കോൺഗ്രസ് നേതാക്കൾക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകാൻ കെപിസിസി

0
എ ഐ യുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തിരിച്ചും മറിച്ചും നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, സംഘടനാ...

ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കടൽപ്പക്ഷികളിൽ അൽഷിമേഴ്‌സ് പോലുള്ള രോഗത്തിന് കാരണമാകുന്നു; പഠനം

0
കടൽപ്പക്ഷികളിൽ പ്ലാസ്റ്റിക് കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിന് സമാനമായി തലച്ചോറിന് കേടുപാടുകൾ വരുത്തുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. സമീപ ദശകങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം വളർന്നുവരുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നമായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ 70 വർഷത്തിനിടയിൽ കുത്തനെ...

വില കുതിച്ചുയരുന്നു; അമേരിക്ക യൂറോപ്യൻ യൂണിയനോട് മുട്ടകൾ ആവശ്യപ്പെടുന്നു

0
ആഭ്യന്തര വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, അധിക മുട്ട ഇറക്കുമതി ഉറപ്പാക്കാൻ യുഎസ് കൃഷി വകുപ്പ് (യുഎസ്ഡിഎ) നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഉൽപ്പാദകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡാനിഷ് മുട്ട അസോസിയേഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്...

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് സുനിത വില്യംസിന് നാസ എത്ര രൂപ നൽകി?

0
സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഒമ്പത് മാസത്തിലേറെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങും. എട്ട് ദിവസത്തേക്കാണ് അവരുടെ...

സൗമ്യത കൈവിട്ട് പൊട്ടിത്തെറിക്കുന്ന ശ്രീകണ്ഠൻ നായർ; 24 ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’

0
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ ടെലിവിഷൻ താരമാണ് ആർ ശ്രീകണ്ഠൻ നായർ എന്ന എസ്കെഎൻ. അതിൻ്റേതായ ചില പ്രശ്നങ്ങളും, അതിലേറെ നേട്ടങ്ങളും കൊണ്ടാണ് 24 ന്യൂസ്...

Featured

More News