10 May 2025

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നവര്‍ ശ്രദ്ധിക്കുക; നിയന്ത്രണങ്ങൾ അറിയാം

ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ശക്തമായ വേനലില്‍ നിന്ന് ആശ്വാസം തേടി തണുപ്പുള്ള പ്രദേശങ്ങളിലേക്ക് യാത്ര പോകുന്നത് മലയാളികളുടെ പതിവാണ്. അതിൽ ഊട്ടിയും കൊടൈക്കനാലുമാണ് ഇഷ്‌ട കേന്ദ്രം. ഊട്ടിയുടെയും കൊടൈക്കനാലിന്‍റേയും ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

പക്ഷെ ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മുതൽ ജൂൺ വരെയാണ് നിയന്ത്രണങ്ങള്‍.

അനുവദനീയമായ വാഹനങ്ങളുടെ എണ്ണം: മാർച്ച് മുതൽ ജൂൺ വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങള്‍ അനുവദിക്കും. കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.

പൊതുഗതാഗതത്തിനും തദ്ദേശീയര്‍ക്കും ബാധകമല്ല: അതേസമയം ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് വാഹന നിയന്ത്രണങ്ങൾ ബാധകമാകില്ല. തദ്ദേശവാസികളെയും ഇത് ബാധിക്കില്ല. അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ഹൈക്കോടതി മുൻഗണന നൽകുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇ-പാസുകൾ നൽകുമ്പോൾ ഇ-വാഹനങ്ങൾ ഉപയോഗിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുൻഗണന നൽകും. ഇലകട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയതായി കോടതി അറിയിച്ചു.

മിനി ഇ-ബസുകൾ: കുന്നുകളുടെ അടിവാരത്ത് നിന്നും മുകളിലേക്ക് മിനി മിനി ഇ-ബസുകൾ അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകും.

പ്ലാസ്റ്റിക് മാനേജ്മെന്‍റ്: വാഹന നിയന്ത്രണങ്ങൾക്ക് പുറമേ നീലഗിരിയിലും കൊടൈക്കനാലിലും പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മതിയായ കുടിവെള്ള സ്റ്റേഷനുകളും താത്കാലിക ടോയ്‌ലറ്റുകളും ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രിൽ 1 മുതൽ ജൂൺ വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് കുമാറും ഭരത് ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഏപ്രിൽ 25 നകം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. വാഹന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഡിജിപിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

Share

More Stories

ചൈനയുടെ തീരുവ 50% ആയി കുറയ്ക്കാൻ യുഎസ് ആലോചിക്കുന്നു

0
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മുമ്പ് ചുമത്തിയിരുന്ന വൻതോതിലുള്ള തീരുവ കുറയ്ക്കുന്നതിനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന്, ഈ വിഷയവുമായി പരിചയമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ്...

റഷ്യയ്‌ക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉപരോധ പാക്കേജുമായി യുകെ

0
റഷ്യയ്‌ക്കെതിരെ ബ്രിട്ടീഷ് സർക്കാർ ഇതുവരെയുണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. റഷ്യയുടെ എണ്ണ ഗതാഗത ശൃംഖലയ്ക്ക് ഒരു പ്രഹരം ഏൽപ്പിക്കാനും ഊർജ്ജ വരുമാനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ...

സൈനിക നടപടികളുടെ തത്സമയ സംപ്രേക്ഷണം; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

0
പ്രതിരോധ, സുരക്ഷാ സംബന്ധിയായ സംഭവവികാസങ്ങൾ സംപ്രേഷണം ചെയ്യുന്നതും റിപ്പോർട്ട് ചെയ്യുന്നതും സംബന്ധിച്ച് എല്ലാ മാധ്യമ ചാനലുകൾക്കും വാർത്താ ഏജൻസികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർണായക ഉപദേശം...

അമിതമായി ചൂടാകാത്ത ലാപ്‌ടോപ്പ് പുറത്തിറക്കി ലെനോവോ

0
ഗെയിമിംഗ് പ്രേമികൾക്കായി പ്രമുഖ ടെക്‌നോളജി കമ്പനിയായ ലെനോവോ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചു. വ്യാഴാഴ്ച ഷാങ്ഹായിൽ നടന്ന ടെക് വേൾഡ് 2025 പരിപാടിയിൽ, ലെനോവോ ലെജിയൻ 9i എന്ന പേരിൽ കമ്പനി...

മഹാദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂള്‍ എസ്എസ്എല്‍സി നൂറിൻ്റെ കരുത്തിൽ

0
വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ്. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി. നൂറുമേനി ജയം. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം...

‘പാക്കിസ്ഥാന്‍ പ്രയോഗിച്ചത് 300- 400 ഡ്രോണുകള്‍’; ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍, തിരിച്ചടിച്ച ഇന്ത്യയുടെ വിശദീകരണം

0
രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട...

Featured

More News