11 April 2025

സ്റ്റാർ ഹോട്ടൽ രംഗത്ത് കേരളം വളരെ മുന്നിൽ

ത്രീ- സ്റ്റാർ, ഫോർ- സ്റ്റാർ ഹോട്ടലുകളുടെ ഏകദേശം 60% കേരളത്തിലാണ്

കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ റേറ്റിംഗ് ഉള്ള ഹോട്ടലുകളുടെ എണ്ണത്തിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്.

ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് നൽകിയ മറുപടിയിലൂടെ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.

ഇന്ത്യയിൽ ഉടനീളമുള്ള ത്രീ- സ്റ്റാർ, ഫോർ- സ്റ്റാർ ഹോട്ടലുകളുടെ ഏകദേശം 60% കേരളത്തിലാണ്. പഞ്ചനക്ഷത്ര വിഭാഗത്തിലും കേരളം തന്നെയാണ് മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ 12 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയും ഗുജറാത്തും കേരളത്തിന് പിന്നിലുണ്ട്. സംസ്ഥാനങ്ങളിൽ, മൂന്ന് വിഭാഗങ്ങളിലും കേരളമാണ് മുന്നിൽ നിൽക്കുന്നത്.

രാജ്യത്തെ ത്രീ- സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1,006 ആണ്, അതിൽ 607 ത്രീ- സ്റ്റാർ ഹോട്ടലുകളും കേരളത്തിലാണ്. ഇത് ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34% വരും. ഫോർ- സ്റ്റാർ ഹോട്ടലുകൾ 705 ആണ്. അതിൽ 420 ഫോർ- സ്റ്റാർ ഹോട്ടലുകളും കേരളത്തിൽ ആണ്.

ഇന്ത്യയിൽ ആകെയുള്ള ഫോർ സ്റ്റാർ ഹോട്ടലുകളുടെ 59.57% വരും. ആകെയുള്ള ഫൈവ്- സ്റ്റാർ ഹോട്ടലുകൾ 761 ആണ്. അതിൽ 94 ഫൈവ്-സ്റ്റാർ ഹോട്ടലുകളും കേരളത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 86 ഹോട്ടലുകളാണുള്ളത്.

ത്രീ- സ്റ്റാർ ഹോട്ടലുകളുടെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും 120 ഉം 69 ഉം ഹോട്ടലുകൾ വീതമുണ്ട്. ഫോർ- സ്റ്റാർ വിഭാഗത്തിൽ, 61 ഹോട്ടലുകളുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തും, 36 ഹോട്ടലുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും നിൽക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് 86 ഹോട്ടലുകളുമായി എത്തിയപ്പോൾ ഗുജറാത്ത് 76 ഹോട്ടലുകളുമായി മൂന്നാം സ്ഥാനത്താണ്.

ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ & റെസ്റ്റോറന്റ് അപ്രൂവൽ & ക്ലാസിഫിക്കേഷൻ കമ്മിറ്റി (HRACC) ആണ് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ടൂറിസം മന്ത്രാലയം, വ്യവസായ അസോസിയേഷനുകൾ, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നു. നിലവിലുള്ള നൽകിയിട്ടുള്ള കണക്ക് വിവരം 2019ന് ശേഷം തരം തിരിച്ചിട്ടുള്ളതാണെന്നും മറുപടിയിൽ പറയുന്നു.

Share

More Stories

സമ്പദ്‌വ്യവസ്ഥക്ക് വരുത്തി വെച്ച മുറിവുകൾ കണ്ട് അമേരിക്കൻ ജനതയും അമ്പരന്നു

0
ടെക്‌സസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഐടി ജീവനക്കാരനായ വെയ്ൻ, താരിഫുകൾ തന്നെയും കുടുംബത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു കൊടുക്കാൻ സാമ്പത്തിക വിദഗ്‌ദരും മാധ്യമങ്ങളും ആവശ്യമില്ലെന്ന് പറഞ്ഞു. "ഒരു കുടുംബം എന്ന നിലയിൽ, 'ലിബറേഷൻ ഡേ' എന്ന്...

എംഎസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ

0
മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൻ്റെ മാത്രമല്ല, ക്ഷമയുടെയും നേതൃത്വത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമായ ഒരു പേര്. ഐപിഎൽ 2025ൻ്റെ മധ്യത്തിൽ, ആരാധകരുടെ ഹൃദയങ്ങളിൽ വീണ്ടും ആവേശം ഉണർത്തുന്ന ഒരു വലിയ വാർത്ത പുറത്തു വന്നു. ഏകദേശം...

ബംഗ്ലാദേശ് കോടതി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

0
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മകൾ സൈമ വാജെദ് പുട്ടുൾ, മറ്റ് 17 പേർ എന്നിവർക്കെതിരെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ വാസയോഗ്യമായ സ്ഥലം സ്വന്തമാക്കി എന്ന കേസിൽ ബംഗ്ലാദേശ് കോടതി വ്യാഴാഴ്ച പുതിയ അറസ്റ്റ്...

ഇനി ബിഎസ്എൻഎൽ ജിയോയേയും ടാറ്റയേയും ഏൽപ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാൽ മതി

0
| ഡോ. ടി എം തോമസ് ഐസക് കുറച്ചു ദിവസമായിട്ട് ഫോൺ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കോളുകൾ മുറിഞ്ഞു പോവുക പതിവായി. 2-3 പ്രാവശ്യം വിളിച്ചാലേ കണക്ഷൻ കിട്ടുകയുള്ളൂ. എനിക്ക് അറിയാവുന്ന പലരും ഫോൺ...

ലോകത്തിലെ ഏറ്റവും ശക്തമായതും ആർക്കും എന്താണെന്ന് ഒരു ധാരണയുമില്ലാത്തതുമായ ആയുധങ്ങൾ ഞങ്ങളുടെ പക്കലുണ്ട്: ട്രംപ്

0
ചൈനയുമായുള്ള തന്റെ താരിഫ് യുദ്ധം നിയന്ത്രണാതീതമാകുമെന്ന ആശങ്കകൾക്ക് മറുപടിയായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ സൈനിക ശക്തിയെയും ആയുധങ്ങളെയും കുറിച്ച് ആർക്കും ഒരു ധാരണയുമില്ല എന്ന് വീമ്പിളക്കി . ചൈന ഏർപ്പെടുത്തിയ പ്രതികാര നടപടികൾക്കുള്ള...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ്

0
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്‌ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട്...

Featured

More News