13 April 2025

ക്ഷേത്ര ഉത്സവത്തിൽ ആർ.എസ്.എസ് ഗണഗീതം പാടിയതിൽ പോലീസ് കേസെടുത്തു

ക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളോ ചിഹ്നങ്ങളോ കൊടി-തോരണങ്ങളോ ഉപയോഗിക്കുവാൻ പാടില്ല എന്ന നിയമത്തിന് വിപരീതമായി പ്രവർത്തിച്ചു

കൊല്ലം കോട്ടുക്കൽ ക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. ഗണഗീതം ആലപിച്ച നാഗർകോവിൽ നൈറ്റ്‌ ബേർഡ്‌സ് ഗായകർ, ക്ഷേത്രോപദേശക കമ്മിറ്റി, ഉത്സവാഘോഷ കമ്മിറ്റി എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളോ ചിഹ്നങ്ങളോ കൊടി-തോരണങ്ങളോ ഉപയോഗിക്കുവാൻ പാടില്ല എന്ന നിയമത്തിന് വിപരീതമായി പ്രവർത്തിച്ചു എന്നതാണ് കേസ്.

കൊല്ലം കോട്ടുക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെയാണ് ഗാനമേള ട്രൂപ്പ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഇതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. തുടർന്ന് നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് അഖിൽ ശശി കടയ്ക്കൽ പൊലീസിലും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കടയ്ക്കൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ പ്രകീർത്തിക്കുന്ന ‘നമസ്‌കരിപ്പൂ ഭാരതം അങ്ങയെ’ എന്ന ഗണഗീതം മഞ്ഞിപുഴ ശ്രീഭദ്രകാളി ക്ഷേത്ര സ്റ്റേജിൽ ആലപിച്ചു എന്നതാണ് കേസ്. ഒന്നാം പ്രതികളായ നൈറ്റ് ബേർഡ്‌സ് ഓർക്കസ്ട്രയുടെ ഗായകർ ആലപിക്കുകയും, രണ്ടാം പ്രതികളായ ക്ഷേത്ര ഉപദേശക സമിതിയും, മൂന്നാം പ്രതികളായ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിക്കൊടുത്തു എന്നും എഫ്ഐആറിൽ പറയുന്നു.

രണ്ടും മൂന്നും പ്രതികൾ ചേർന്ന് പാർട്ടി കൊടി-തോരണങ്ങൾ കെട്ടിയതിനും കേസ് എടുത്തതായി എഫ്ഐആറിൽ പറയുന്നു.

Share

More Stories

വഖഫ് ഭേദഗതി നിയമം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിയോട് ഒവൈസി

0
വഖഫ് (ഭേദഗതി) നിയമം പുനഃപരിശോധിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. എൻഡിഎയുടെ പിന്തുണയുള്ള പാർട്ടികളുടെ പിന്തുണയോടെ ബിജെപിയാണ് 'കറുത്ത നിയമം' നിർമ്മിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം...

അഭിഷേക് ഇന്ത്യയുടെ ഒന്നാം സ്ഥാനവും ലോക മൂന്നാം സ്ഥാനവും നേടി

0
ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നുവരുന്ന താരം അഭിഷേക് ശർമ്മ ഐപിഎൽ വേദിയിൽ തൻ്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ പുതിയൊരു ചരിത്രം സൃഷ്‌ടിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ 141 റൺസ് നേടിയ അദ്ദേഹത്തിൻ്റെ വെടിക്കെട്ട് ഇന്നിംഗ്‌സ് ഐപിഎല്ലിൽ ഇന്ത്യയ്ക്കായി...

വഖഫ് ബില്ലിനെതിരെ പരാമർശം നടത്തിയതിന് ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ

0
ദാവങ്കരെ: പാർലമെന്റിൽ വഖഫ് ബിൽ ഭേദഗതി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് രണ്ട് പ്രതികളെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ, കേസിലെ പ്രധാന പ്രതിയായ മുൻ സിറ്റി കോർപ്പറേഷൻ അംഗം...

യുനെസ്കോ ജിയോ പാർക്കുകളുടെ പട്ടികയിൽ രണ്ട് ചൈനീസ് സ്ഥലങ്ങൾക്ക് ഇടം

0
ലോകത്ത് ഏറ്റവും കൂടുതൽ ആഗോള ജിയോ പാർക്കുകൾ ഉള്ള രാജ്യമെന്ന നിലയിൽ ചൈന ഒന്നാം സ്ഥാനം നിലനിർത്തി. യുനെസ്കോ രണ്ട് അധിക സ്ഥലങ്ങളെ ഗ്ലോബൽ ജിയോ പാർക്കുകളായി പട്ടികപ്പെടുത്തി. പാരീസിലെ പ്രാദേശിക സമയം വ്യാഴാഴ്‌ച...

‘ജാതി വിവേചനം’ ഇനിയില്ല; കാസർകോട് രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തിൽ ജനങ്ങൾ പ്രവേശിച്ചു

0
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർകോട് പിലിക്കോട് രയര മംഗലം ക്ഷേത്രത്തിൽ വർഷങ്ങളായി നില നിന്നിരുന്ന ജാതി വിവേചനം മറികടന്ന് എല്ലാ വിഭാഗം ജനങ്ങളും ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവേശിച്ചു. ക്ഷേത്രത്തിലെ നാലമ്പലത്തിൽ നമ്പൂതിരി,...

ആന്ധ്രയില്‍ പടക്ക നിര്‍മാണ ശാലയില്‍ വൻ സ്ഫോടനം: എട്ടുപേർ മരിച്ചു

0
ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. അനകപ്പള്ളി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ഏ‍ഴ് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഖേദം...

Featured

More News