ലഖ്‌നൗവിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ പ്രസാദവും മതപരമായ വസ്‌തുക്കളും വാങ്ങാൻ വിസമ്മതിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് മര്‍ദനം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ് പ്രസാദം വില്‍ക്കുന്നത്. ഇത് വാങ്ങാന്‍ വിസമ്മതിച്ചവര്‍ക്കാണ് മര്‍ദനം.
ബക്ഷി കാ തലാബ് (ബികെടി) പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്ര പരിസരത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ഏപ്രിൽ 7) ആണ് സംഭവം നടന്നത്. ലഖ്‌നൗവിലെ അലിഗഞ്ചിൽ താമസിക്കുന്ന പീയൂഷ് ശർമ്മ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി പോയിരുന്നു.
ക്ഷേത്രപരിസരത്ത് പ്രവേശിച്ചപ്പോൾ, പ്രസാദം, പൂമാലകൾ, മറ്റ് വസ്‌തുക്കൾ എന്നിവ വിൽക്കുന്ന നിരവധി കടയുടമകൾ അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ അവരെ നിർബന്ധിക്കാൻ തുടങ്ങി. കുടുംബം ഒന്നും വാങ്ങാൻ നിന്നില്ല, ഇതോടെ കടയുടമകൾ ദേഷ്യപ്പെടുകയും അവർക്കെതിരെ കൂട്ടമായി ആക്രമണം നടത്തുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്.
ലഖ്‌നൗവിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ പ്രസാദവും മറ്റ് മതപരമായ വസ്‌തുക്കളും വാങ്ങാൻ വിസമ്മതിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് മര്‍ദനം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ് പ്രസാദം വില്‍ക്കുന്നത്. ഇത് വാങ്ങാന്‍ വിസമ്മതിച്ചവര്‍ക്കാണ് മര്‍ദനം.
ബക്ഷി കാ തലാബ് (ബികെടി) പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രപരിസരത്ത് തിങ്കളാഴ്ച (ഏപ്രിൽ 7) ആണ് സംഭവം നടന്നത്. വഴക്കിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലഖ്‌നൗവിലെ അലിഗഞ്ചിൽ താമസിക്കുന്ന പീയൂഷ് ശർമ്മ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി പോയിരുന്നു.
ക്ഷേത്രപരിസരത്ത് പ്രവേശിച്ചപ്പോൾ, പ്രസാദം, പൂമാലകൾ, മറ്റ് വസ്‌തുക്കൾ എന്നിവ വിൽക്കുന്ന നിരവധി കടയുടമകൾ അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ അവരെ നിർബന്ധിക്കാൻ തുടങ്ങി. കുടുംബം ഒന്നും വാങ്ങാൻ നിന്നില്ല, ഇതോടെ കടയുടമകൾ ദേഷ്യപ്പെടുകയും അവർക്കെതിരെ കൂട്ടമായി ആക്രമണം നടത്തുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്.
പുരുഷന്മാർക്ക് മാത്രമല്ല, കുടുംബത്തിലെ സ്ത്രീകൾക്കും ബെൽറ്റ് ഉപയോഗിച്ച് മർദ്ദനമേറ്റു. ബെല്‍റ്റ് ഉപയോഗിച്ച് ഭക്തരെ അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്‌തു. കുടുംബത്തിലെ സ്ത്രീകളെയും അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്‌തതായും പരാതിയുണ്ട്. ക്ഷേത്ര പരിസരത്ത് നടന്ന ഈ സംഭവം മുഴുവൻ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു കൂട്ടം യുവാക്കൾ കുടുംബത്തെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
മര്‍ദനമേറ്റ ഭക്തര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ബികെടി സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.