19 April 2025

ഇഡിയും മാസപ്പടി കേസിൽ; കുറ്റപ്പത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയിൽ

കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍

മാസപ്പടി കേസില്‍ ഇടപെടാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിൻ്റെ (SFIO) കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തിൻ്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്‌സലോജിക് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇൻ്റെറിം സെറ്റില്‍മെന്റ് ബോര്‍ഡിൻ്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

തട്ടിപ്പു നടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇൻ്റെര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്‌ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.

2024 ജനുവരിയിലാണ് കമ്പനി കാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷണം ഏറ്റെടുത്തത്. സിഎംആര്‍എല്‍ സിജിഎം പി.സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ കെ.സുരേഷ് കുമാര്‍, ഓഡിറ്റര്‍മാരായ കെഎ സഗേഷ് കുമാര്‍, എകെ മുരളീകൃഷ്‌ണന്‍ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍. എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും കുറ്റപത്രത്തിലുണ്ട്.

കമ്പനികാര്യ നിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്.കര്‍ത്ത എന്നിവരുടെ പേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്ക് എതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.

പത്തുവര്‍ഷം വരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിൻ്റെ മൂന്നിരട്ടി വരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തയുടെയും പേരിലുള്ളത്.

Share

More Stories

ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ

0
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും. കസ്റ്റഡിയിലുള്ള തഹാവൂര്‍...

‘ലോക കരള്‍ ദിനം’; ഇന്ത്യക്കാര്‍ ഡോളോ -650 കഴിക്കുന്നത് ജെംസ് മിഠായിപോലെ ആണെന്ന് !

0
ഇന്ത്യക്കാരുടെ ഡോളോ തീറ്റയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കം. ഡോ. പാല്‍ എന്നാണ് ഇദ്ദേഹം ഓണ്‍ലൈനില്‍ അറിയപ്പെടുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഡോളോ -650 വേദന...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി; നടപടിക്കായി പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് കൈമാറി

0
സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികൾക്കായി നിയമ മന്ത്രാലയം പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് കൈമാറി. മുൻ പാറ്റ്ന ഹൈക്കോടതി ജഡ്‌ജി രാകേഷ് കുമാറാണ് ഡിവൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്. സാമൂഹിക...

എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഗാംഗുലി വ്യക്തമാക്കുന്നു

0
പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (WBSSC) നിയമന അഴിമതി കേസിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു. അടുത്തിടെ നിയമനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട 'യോഗ്യതയുള്ള ' അധ്യാപകർക്ക് സുപ്രീം കോടതി...

ആലപ്പുഴ ജിംഖാന ഇനി തെലുങ്ക് പ്രേക്ഷകരിലേക്ക്

0
പ്രേമലു , മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിലും അവയുടെ തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പുകളിലും ഗണ്യമായ വിജയം നേടിയിരുന്നു . ഇതേ ട്രെൻഡിൽ, തെലുങ്ക് പ്രേക്ഷകർക്കായി മറ്റൊരു മലയാള ചിത്രം കൂടി...

യുഎസ് വൈസ് പ്രസിഡന്റിൻ്റെ ഇന്ത്യാ സന്ദർശന പ്രയോജനം എന്താണ്?

0
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഈ ഉന്നതതല സന്ദർശനത്തിൽ നിന്ന് 'പോസിറ്റീവ് ഫലങ്ങൾ' ഉണ്ടാകുമോ? രാജ്യത്തെ ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ് വെള്ളിയാഴ്‌ച പ്രത്യാശ...

Featured

More News