വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീം കോടതി പറഞ്ഞത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ന് സുപ്രീം കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിൽ സുപ്രീംകോടതി എത്തിയ തീർപ്പിൽ വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത് എന്ന് പറയുന്നു. മെയ് അഞ്ചാം തീയതി ആയിരിക്കും വിഷയത്തിൽ വിധി പുറപ്പെടുവിക്കുക അത് വരെ താൽക്കാലികമായ ഒരു സ്റ്റേ ആണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.
നിലവിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ് : വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത്, വക്കഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുകയും വേണം. അതായത് വക്കഫ് കൗൺസിലിലും സംസ്ഥാനത്തെ വക്കഫ് ബോഡികളിലും മുസ്ലീങ്ങൾ അല്ലാത്തവരെ നിയമിച്ചുകൊണ്ടുള്ള നിയമനം നടത്തരുത് . അത് പാലിച്ചുകൊള്ളാം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിക്ക് ഉറപ്പും നൽകിയിട്ടുണ്ട്.
അതിനു പുറമെ നിലവിൽ 1995ലെ വക്കഫ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന വഖഫ് പ്രോപ്പർട്ടികളിൽ ഒരുതരത്തിലുള്ള ഡിനോട്ടിഫിക്കേഷൻ വഴിയും മാറ്റം വരുത്തരുത് എന്ന് പറയുന്നു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം. വഖഫ് ആയതോ വഖഫ് ആയി ഉപയോഗിക്കുന്നതോ ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട് . വഖഫ് ബൈ യൂസർ അഥവാ ഉപയോഗത്താലുള്ള വക്കഫ് ആ അർത്ഥത്തിലും വരുന്ന പ്രോപ്പർട്ടിയുടെ കാര്യത്തിലും ഡിനോട്ടിഫിക്കേഷൻ അരുത്. എന്ന് പറഞ്ഞാൽ മെയ് മാസം അഞ്ചാം തീയതി വരെ നിലവിൽ ഈ നിയമഭേദഗതി അനുസരിച്ച് ഒരു വക്കഫ് പ്രോപ്പർട്ടിയും വക്കഫ് പ്രോപ്പർട്ടി അല്ല എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.
അതേപോലെ തന്നെ കേന്ദ്ര വക്കഫ് കൗൺസിലിൽ ഒരു പുതിയ അംഗത്തെ പോലും നിയമിക്കാനും കേന്ദ്രസർക്കാരിന് കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട ആർഗ്യുമെന്റുകൾ വക്കഫ് ബോർഡുകളിലും വക്കഫ് കൗൺസിലുകളിലും മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നത് ഭരണഘടനയുടെ തുല്യത എന്ന അവകാശത്തെ ബാധിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരല്ലാതെ മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിക്കരുത് . എക്സ് ഓഫീഷ്യൂ അംഗങ്ങളായി മുസ്ലിം ഇതര വിഭാഗത്തിൽ പെട്ടവർക്ക് തുടരാം. അതിലൊന്ന് കിരൺ റിജിജു ആണ് ന്യൂനപക്ഷേമകാര്യ വകുപ്പ് മന്ത്രി. മറ്റൊന്ന് ഒരു ജോയിന്റ് സെക്രട്ടറിയാണ്. വക്കഫിന്റെ ചുമതലയുള്ള ഒരു ജോയിന്റ് സെക്രട്ടറി. തേപോലെ സ്വത്ത് തീരുമാനങ്ങളിൽ ജില്ലാ കളക്ടർമാർ തുടർ നടപടി എടുക്കരുത് എന്നും ഈ വിധിയിൽ പറയുന്നു.