ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പിവി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായി, നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം.
ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്നും ജനങ്ങള്‍ ഇതിന് മറുപടി നടല്‍കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വിപി അനില്‍ പറഞ്ഞു.
എംഎല്‍എ ആയിരുന്ന പിവി അന്‍വറിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. എംഎല്‍എ കയ്യൊഴിഞ്ഞപ്പോഴും ഇടതുമുന്നണി സര്‍ക്കാരിൻ്റെ വികസനം നിലമ്പൂരിലെത്തി.
രണ്ടര പതിറ്റാണ്ടിലേറെ കാലത്ത് കാത്തിരിപ്പാണ് നിലമ്പൂര്‍ ബൈപ്പാസിന്. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.