സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികൾക്കായി നിയമ മന്ത്രാലയം പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് കൈമാറി. മുൻ പാറ്റ്ന ഹൈക്കോടതി ജഡ്‌ജി രാകേഷ് കുമാറാണ് ഡിവൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്.
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. നവംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയാണ് തുടർനടപടികൾ ആരംഭിച്ചത്.
2016 മെയ് 13-നായിരുന്നു ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്‌ജി ആയി ചുമതല ഏല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്‍ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി ചുമതല ഏല്‍ക്കുന്നത്.