ചൈനയിലെ ബീജിംഗിൽ ശനിയാഴ്‌ച നടന്ന യിഷ്വാങ് ഹാഫ് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഒപ്പം ഇരുപത്തിയൊന്ന് ഹ്യൂമനോയിഡ് റോബോട്ടുകളും പങ്കെടുത്തു. 21 കിലോമീറ്റർ (13 മൈൽ) ദൈർഘ്യമുള്ള ഒരു മത്സരത്തിൽ മനുഷ്യരോടൊപ്പം ഇത്തരം യന്ത്രങ്ങൾ മത്സരിക്കുന്നത് ഇതാദ്യമായാണ്.
DroidUP, Noetix Robotics തുടങ്ങിയ ചൈനീസ് നിർമ്മാതാക്കളുടെ റോബോട്ടുകൾ എല്ലാ ആകൃതിയിലും വലിപ്പത്തിലും വന്നു.
റോബോട്ടുകളിൽ ചിലത് 120 സെന്റിമീറ്ററിൽ (3.9 അടി) താഴെയും, മറ്റുള്ളവ 1.8 മീറ്റർ (5.9 അടി) വരെ ഉയരത്തിലുമുള്ളത് ആയിരുന്നു. ഒരു കമ്പനി തങ്ങളുടെ റോബോട്ട് സ്ത്രീലിംഗ സവിശേഷതകളും കണ്ണിറുക്കാനും പുഞ്ചിരിക്കാനുമുള്ള കഴിവുള്ള ഏതാണ്ട് മനുഷ്യനെപ്പോലെ കാണപ്പെടുന്നുവെന്ന് അവകാശപ്പെട്ടു.
ചില സ്ഥാപനങ്ങൾ മത്സരത്തിന് ആഴ്‌ചകൾക്ക് മുമ്പ് തന്നെ അവരുടെ റോബോട്ടുകളെ പരീക്ഷിച്ചു. എഞ്ചിനീയറിംഗ്, നാവിഗേഷൻ ടീമുകളുടെ ആവശ്യകത കണക്കിലെടുത്ത് ബീജിംഗ് ഉദ്യോഗസ്ഥർ ഈ പരിപാടിയെ ഒരു റേസ് കാർ മത്സരത്തിന് സമാനമാണെന്ന് വിശേഷിപ്പിച്ചു.
“റോബോട്ടുകൾ വളരെ നന്നായി പ്രവർത്തിക്കുന്നു, വളരെ സ്ഥിരതയുള്ളവയാണ്… റോബോട്ടുകളുടെയും AIയുടെയും പരിണാമത്തിന് സാക്ഷ്യം വഹിക്കുന്നതായി തോന്നുന്നു,” -കാഴ്‌ചക്കാരനായ ഹി സിഷു പറഞ്ഞു.
റോബോട്ടുകൾക്കൊപ്പം മനുഷ്യ പരിശീലകരും ഉണ്ടായിരുന്നു. അവരിൽ ചിലർക്ക് ഓട്ടത്തിനിടയിൽ യന്ത്രങ്ങളെ ശാരീരികമായി പിന്തുണക്കേണ്ടി വന്നു.
ചില റോബോട്ടുകൾ റണ്ണിംഗ് ഷൂ ധരിച്ചിരുന്നു. ഒന്ന് ബോക്‌സിങ് ഗ്ലൗസും മറ്റൊന്ന് ചൈനീസ് ഭാഷയിൽ “വിജയിക്കണം” എന്നെഴുതിയ ചുവന്ന ഹെഡ്ബാൻഡും ധരിച്ചിരുന്നു.