20 April 2025

മുസ്‌തഫബാദില്‍ കെട്ടിടം തകർന്ന മരണം 11 ആയി; അന്വേഷണത്തിന് ഉത്തരവിട്ടു

കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിൽ താമസിസിച്ചിരുന്നതായി നാട്ടുകാർ

ഡല്‍ഹി മുസ്‌തഫബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ അഞ്ചുപേർ പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ ആണ് വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌തഫബാദിൽ നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിൽ താമസിസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അതിവേഗം കെട്ടിടം നിലം പതിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടത്തിന് പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി തിരച്ചിൽ നടത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത പ്രതികരിച്ചിരുന്നു. കെട്ടിടം തകർന്നു വീണതിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രി ഡൽഹിയിൽ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിൻ്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകർന്നു വീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Share

More Stories

ഒന്നര വയസുള്ളകുട്ടിയുടെ ആസ്‌തി 250 കോടി; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍

0
പതിനേഴ് മാസം പ്രായമുള്ള ഏകാഗ്ര രോഹന്‍ ജനിച്ചയുടൻ എങ്ങനെ കോടീശ്വരനായി എന്ന് സംശയം ഉണ്ടാകും. ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ പേരക്കുട്ടിയാണ് ഏകാഗ്ര. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന്...

‘ലഹരി ഉപയോഗിക്കുന്ന നടന്മാർ വേറെയുമുണ്ട്’: ഷൈൻ ടോം ചാക്കോയുടെ മൊഴി

0
മലയാള സിനിമയിൽ രാസലഹരി ഉപയോഗം വ്യാപകമെന്നും പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു...

‘ഇത് കർണി അല്ല, യോഗി സേനയാണ്’: അഖിലേഷ് യാദവ്

0
സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ ചൂടിനെ ഗണ്യമായി ഉയർത്തി. ഈ പ്രസ്‌താവനയ്ക്ക് ശേഷം കർണി സേനയുടെ പ്രതിഷേധം ശക്തമായി. ഇത് എംപി...

അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

0
വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ മയക്കുമരുന്ന് വസ്‌തുക്കൾ അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40...

‘ഔറംഗസേബ് നായകനല്ല’; മഹാറാണ പ്രതാപും, ശിവജി മഹാരാജ് ഒക്കെയാണ് യഥാര്‍ത്ഥ നായകർ: മന്ത്രി രാജ്‌നാഥ് സിങ്

0
ഔറംഗസേബ് ജനങ്ങളെ വലിയ തോതില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് അദ്ദേഹം പല അനീതികളും കാട്ടി. ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നിട്ടും ഔറംഗസേബിനെ നായക പരിവേഷം നല്‍കുന്നുവെന്നും...

കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കാൻ; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി സ്‌കൂൾ പുസ്‌തകത്തിലും

0
'ഞാൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…' ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്....

Featured

More News