21 April 2025

‘ലഹരി ഉപയോഗിക്കുന്ന നടന്മാർ വേറെയുമുണ്ട്’: ഷൈൻ ടോം ചാക്കോയുടെ മൊഴി

പരിശോധനകൾ ശക്തമായതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടാണെന്നും നടൻ

മലയാള സിനിമയിൽ രാസലഹരി ഉപയോഗം വ്യാപകമെന്നും പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി. പരിശോധനകൾ ശക്തമായതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടാണെന്നും നടൻ പൊലീസിനോട് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി ഷൈനിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപക്കും 5000 രൂപക്കും ഇടയിൽ വ്യക്തികൾക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം.

സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് സംശയം. എന്നാൽ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.

ഷൂട്ടിംഗ് ലൊക്കേഷനിൽ ഷൈൻ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച ഫിലിം ചേംബർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേംബർ ശുപാർശ ചെയ്‌തേക്കുമെന്നാണ് വിവരം.

സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. നടി വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്‌ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

Share

More Stories

വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല; വിവാഹ സമ്പ്രദായത്തിൽ വിശ്വസിക്കുന്നില്ല: തൃഷ

0
വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് തനിക്ക് പ്രശ്നമല്ലെന്ന് കോളിവുഡ് നടി തൃഷ കൃഷ്ണൻ . വിവാഹ സമ്പ്രദായത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അവർ സെൻസേഷണൽ അഭിപ്രായങ്ങൾ പറഞ്ഞു. കമൽഹാസനൊപ്പം തൃഷ അഭിനയിക്കുന്ന ഏറ്റവും...

കര്‍ണാടകത്തില്‍ രോഹിത് വെമുലയുടെ പേരില്‍ നിയമം വരുന്നു

0
സംസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിന് കര്‍ണാടക നിയമസഭ നിയമനിര്‍മാണം കൊണ്ടുവരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ പേരിലാണ് നിയമം വരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു...

ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി

0
നാസയുടെ ചൊവ്വ റോവർ ചുവന്ന ഗ്രഹത്തിലെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢ പാറയുടെ ചിത്രം പകർത്തി. നാസ "തലയോട്ടി കുന്ന്" എന്ന് വിളിക്കുന്ന ഈ നിഗൂഢ പാറ, ഏപ്രിൽ 11 ന് പെർസെവറൻസ്...

‘ക്രിക്കറ്റ് കളിച്ചതിൽ ചിലപ്പോൾ എനിക്ക് ഖേദമുണ്ട്’: ഹൈദരാബാദ് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിനെക്കുറിച്ച് അസ്ഹറുദ്ദീൻ

0
രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സി‌എ) ഓംബുഡ്‌സ്മാന്റെ നിർദ്ദേശത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ദുഃഖം പ്രകടിപ്പിച്ചു....

സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

0
കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിൽ ഉണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോസ്...

ഹസീനക്ക് റെഡ് കോർണർ നോട്ടീസിലൂടെ ബംഗ്ലാദേശ് ചെയ്യുന്നത്…

0
ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഒരു പ്രധാന വഴിത്തിരിവ് വരാൻ പോകുന്നു. ദീർഘകാലം അധികാരത്തിലിരുന്ന രാജ്യത്തിൻ്റെ പ്രമുഖ നേതാവായി കണക്കാക്കപ്പെടുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷെയ്ഖ്...

Featured

More News