21 April 2025

സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം

കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിൽ ഉണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം.

കോഴിപ്പോര് നടന്നിരുന്ന റിങ്ങിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന അക്രമി കാഴ്‌ചക്കാർക്ക് ഇടയിലേക്ക് വെടിവെക്കുകയായിരുന്നു. അഞ്ചിലേറെ പേരാണ് അക്രമം നടത്തിയത്. വെടിയുതിർത്ത ശേഷം ദേശീയ പാതയിലെത്തിയ സംഘം കാറും വേഷവും ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

അക്രമികൾ ധരിച്ചിരുന്ന സേനാ വേഷം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ലാ വലൻസിയയിൽ നടത്തിയ റെയ്‌ഡിൽ തോക്കും പൊലീസുകാരുടെ വ്യാജ യൂണിഫോമുകളും എട്ട് റൈഫിളുകൾ, നാല് പിസ്റ്റളുകൾ, മൂന്ന് ഷോട്ട് ഗണ്ണുകൾ, തിരകൾ നിറയ്ക്കുന്ന എട്ട് മാഗ്സിനുകൾ, 11 സെൽഫോൺ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ടാക്റ്റിക്കൾ കയ്യുറകൾ എന്നിവയും കണ്ടെത്തി. ഇതിന് ശേഷമാണ് നാല് പേർ പൊലീസിൻ്റെ പിടിയിലാകുന്നത്. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇപ്പോൾ വ്യക്തമല്ല.

Share

More Stories

ബെൽജിയത്തിലെ പ്രശസ്തമായ സ്പാ ഫ്രാങ്കോർചാംപ്സ് സർക്യൂട്ട്; അജിത്തിന്റെ റേസിംഗ് ടീം രണ്ടാം സ്ഥാനത്തെത്തി

0
ബെൽജിയത്തിലെ പ്രശസ്തമായ സ്പാ ഫ്രാങ്കോർചാംപ്സ് സർക്യൂട്ടിൽ അജിത്തിന്റെ റേസിംഗ് ടീം രണ്ടാം സ്ഥാനത്തെത്തി. ടീം അവരുടെ സോഷ്യൽ മീഡിയ ടൈംലൈനുകളിൽ സന്തോഷവാർത്ത പങ്കുവെച്ചു. X-നെ അഭിസംബോധന ചെയ്തുകൊണ്ട് 'അജിത് കുമാർ റേസിംഗ്' എഴുതിയത് ഇങ്ങിനെ...

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി

0
യുഎസ് സന്ദർശനത്തിലുള്ള കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. വോട്ടർമാരുടെ തട്ടിപ്പ് ആരോപിച്ചും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിട്ടുവീഴ്ച...

ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി തേടി മലയാളി അഭിഭാഷകൻ

0
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിവാദ പരാമർശവുമായി കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. ഈ വിധിയിൽ സുപ്രീം കോടതിക്ക് എതിരായ...

വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല; വിവാഹ സമ്പ്രദായത്തിൽ വിശ്വസിക്കുന്നില്ല: തൃഷ

0
വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് തനിക്ക് പ്രശ്നമല്ലെന്ന് കോളിവുഡ് നടി തൃഷ കൃഷ്ണൻ . വിവാഹ സമ്പ്രദായത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അവർ സെൻസേഷണൽ അഭിപ്രായങ്ങൾ പറഞ്ഞു. കമൽഹാസനൊപ്പം തൃഷ അഭിനയിക്കുന്ന ഏറ്റവും...

കര്‍ണാടകത്തില്‍ രോഹിത് വെമുലയുടെ പേരില്‍ നിയമം വരുന്നു

0
സംസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിന് കര്‍ണാടക നിയമസഭ നിയമനിര്‍മാണം കൊണ്ടുവരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ പേരിലാണ് നിയമം വരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു...

ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി

0
നാസയുടെ ചൊവ്വ റോവർ ചുവന്ന ഗ്രഹത്തിലെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢ പാറയുടെ ചിത്രം പകർത്തി. നാസ "തലയോട്ടി കുന്ന്" എന്ന് വിളിക്കുന്ന ഈ നിഗൂഢ പാറ, ഏപ്രിൽ 11 ന് പെർസെവറൻസ്...

Featured

More News