21 April 2025

കര്‍ണാടകത്തില്‍ രോഹിത് വെമുലയുടെ പേരില്‍ നിയമം വരുന്നു

ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു നിര്‍ദേശം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിയത്. രാഹുൽ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് നീക്കം ആരംഭിക്കുകയായിരുന്നു .

സംസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിന് കര്‍ണാടക നിയമസഭ നിയമനിര്‍മാണം കൊണ്ടുവരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ പേരിലാണ് നിയമം വരുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു നിര്‍ദേശം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിയത്. രാഹുൽ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് നീക്കം ആരംഭിക്കുകയായിരുന്നു . സാമൂഹികവും സാമ്പത്തികവും മതപരവുമായ അനീതികള്‍ നേരിടുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പരിഗണനയില്‍.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനായി രോഹിത് വെമുലയുടെ പേരില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് 2023 ലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചിരുന്നു.

ഡോ. ബി.ആര്‍ അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിന്‌പേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രോഹിത് വെമുല നിയമം നടപ്പാക്കണമെന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടത്. രോഹിത് വെമുല, പായല്‍ തദ്വി, ദര്‍ശന്‍ സോളങ്കി തുടങ്ങിയ സമര്‍ഥരായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും തൊട്ടുകൂടായ്മയുടെ വേദന ക്ലാസ്മുറികളില്‍ നേരിടേണ്ടി വന്ന അംബേദ്കറുടെ അനുഭവവും രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിരുന്നു.

Share

More Stories

ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി തേടി മലയാളി അഭിഭാഷകൻ

0
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിവാദ പരാമർശവുമായി കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. ഈ വിധിയിൽ സുപ്രീം കോടതിക്ക് എതിരായ...

വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല; വിവാഹ സമ്പ്രദായത്തിൽ വിശ്വസിക്കുന്നില്ല: തൃഷ

0
വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് തനിക്ക് പ്രശ്നമല്ലെന്ന് കോളിവുഡ് നടി തൃഷ കൃഷ്ണൻ . വിവാഹ സമ്പ്രദായത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അവർ സെൻസേഷണൽ അഭിപ്രായങ്ങൾ പറഞ്ഞു. കമൽഹാസനൊപ്പം തൃഷ അഭിനയിക്കുന്ന ഏറ്റവും...

ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി

0
നാസയുടെ ചൊവ്വ റോവർ ചുവന്ന ഗ്രഹത്തിലെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢ പാറയുടെ ചിത്രം പകർത്തി. നാസ "തലയോട്ടി കുന്ന്" എന്ന് വിളിക്കുന്ന ഈ നിഗൂഢ പാറ, ഏപ്രിൽ 11 ന് പെർസെവറൻസ്...

‘ക്രിക്കറ്റ് കളിച്ചതിൽ ചിലപ്പോൾ എനിക്ക് ഖേദമുണ്ട്’: ഹൈദരാബാദ് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിനെക്കുറിച്ച് അസ്ഹറുദ്ദീൻ

0
രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സി‌എ) ഓംബുഡ്‌സ്മാന്റെ നിർദ്ദേശത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ദുഃഖം പ്രകടിപ്പിച്ചു....

സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

0
കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിൽ ഉണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോസ്...

ഹസീനക്ക് റെഡ് കോർണർ നോട്ടീസിലൂടെ ബംഗ്ലാദേശ് ചെയ്യുന്നത്…

0
ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഒരു പ്രധാന വഴിത്തിരിവ് വരാൻ പോകുന്നു. ദീർഘകാലം അധികാരത്തിലിരുന്ന രാജ്യത്തിൻ്റെ പ്രമുഖ നേതാവായി കണക്കാക്കപ്പെടുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷെയ്ഖ്...

Featured

More News