24 April 2025

പഹൽഗാമിലെ കൊലയാളികൾ; ആക്രമണത്തിന് പിന്നിലെ മൂന്ന് തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്ത്

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു.

ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും ഏജൻസികൾ പറഞ്ഞു.

ദുരന്തത്തെ നേരിടാൻ രാജ്യം പാടുപെടുമ്പോൾ സുരക്ഷാ ഏജൻസികൾ തീവ്രവാദികളെ കണ്ടെത്താനും ഈ ആക്രമണത്തിന് പിന്നിലെ ക്രൂരമായ പദ്ധതി പുറത്തുകൊണ്ട് വരാനും തീവ്രമായി ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി, ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും… അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്‌ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും,” -പ്രധാന മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. “പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലികൾ. ഭാരതം ഭീകരതക്ക് മുന്നിൽ വഴങ്ങില്ല. ഈ ക്രൂരമായ ഭീകരാക്രമണത്തിൻ്റെ കുറ്റവാളികളെ വെറുതെ വിടില്ല,” -അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതിജീവിച്ചവരുടെ വിവരണങ്ങൾ അനുസരിച്ച്, തീവ്രവാദികൾ അവരുടെ മതം എന്താണെന്ന് ചോദിച്ച് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു.

കാശ്‌മീരിൽ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ വില നിയന്ത്രിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനികളോട് ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തെ തുടർന്ന് ഡൽഹിയും മുംബൈയും ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രതയിലാണ്.

Share

More Stories

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി; എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

0
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് ക്രിക്കറ്റ് ലോകത്തും അദ്ദേഹത്തിൻ്റെ ആരാധകരിലും ആശങ്ക പടരുകയാണ്. ഭീകര സംഘടനയായ ഐസിസ് കാശ്‌മീരിൽ നിന്നാണ് ഈ ഭീഷണി. ഏപ്രിൽ...

പാക്കിസ്ഥാൻ്റെ നാവിക അഭ്യാസം അറബിക്കടലിൽ?; തിരിച്ചടിക്കാൻ ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത്‌ ഉൾക്കടലിലേക്ക്

0
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങി പാക് നാവിക സേന. അറബിക്കടലിൽ പാക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. മിസൈൽ...

വോയ്‌സ് ഓഫ് അമേരിക്ക; ട്രംപിന്റെ മാധ്യമ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കൽ നടപടി ജഡ്ജി തടഞ്ഞു

0
വോയ്‌സ് ഓഫ് അമേരിക്ക (വി‌ഒ‌എ) യ്ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ഒരു യുഎസ് ഫെഡറൽ ജഡ്ജി ഒരു ഇൻജക്ഷൻ പുറപ്പെടുവിച്ചു. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പ്രചാരണ മാധ്യമത്തിന്...

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു

0
അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ...

എന്താണ് ഇന്ത്യ- പാക് സിന്ധു നദീജല കരാർ?; റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങൾ

0
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന് മറുപടിയായി, ഇന്ത്യാ ഗവൺമെന്റ് ശ്രദ്ധേയവും അഭൂതപൂർവവുമായ ഒരു പ്രഖ്യാപനം നടത്തി. പാകിസ്ഥാനുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ ഇന്ത്യ ഉടൻ നിർത്തിവച്ചതായി...

‘വിവാഹം 16ന്, ഭീകര ദുരന്തം 22ന്’; നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യ കണ്ണീരണിഞ്ഞു മൃതദേഹത്തെ സല്യൂട്ട് ചെയ്‌തു

0
ഇന്ത്യൻ നാവികസേനയിലെ ഒരു ലെഫ്റ്റനന്റിനെ വിവാഹം കഴിച്ച അവർ ഹണിമൂൺ ചെലവഴിക്കാൻ ജമ്മു കാശ്‌മീരിലേക്ക് പോയതാണ്. ഒരു ആഴ്‌ചക്കുള്ളിൽ ഭർത്താവിൻ്റെ ശവപ്പെട്ടിയിൽ കെട്ടിപ്പിടിച്ച് ആശ്വസ വാക്കുകളില്ലാതെ കരഞ്ഞു, ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ആ...

Featured

More News