29 April 2025

‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’; കാസർകോട് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ സ്വർണവേട്ട

പിടിച്ചെടുത്ത സ്വർണം സഹിതം തുടർ നിയമ നടപടികൾക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരം പിടികൂടി.

മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഛഗൻ ലാൽ എന്നയാളിൽ നിന്നാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 60 പവനോളം (ഏകദേശം 480.9 ഗ്രാം) സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.

പിടിയിലായ ഛഗൻ ലാലിൽ നിന്നും പിടിച്ചെടുത്ത സ്വർണം സഹിതം തുടർ നിയമ നടപടികൾക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി. ഇത്രയധികം സ്വർണം രേഖകളില്ലാതെ കടത്താൻ ശ്രമിച്ചതിന്‍റെ ഉറവിടത്തെ കുറിച്ചും ലക്ഷ്യസ്ഥാനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പോലുള്ള പ്രത്യേക പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഈ കേസ് സ്വർണക്കടത്ത് ശൃംഖലകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

എക്സൈസ് ഇൻസ്‌പെക്ടർ കെപി ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായകമായ പരിശോധന നടത്തിയത്. സംഘത്തിൽ പ്രിവെന്‍റീവ് ഓഫീസർ എംവി ജിജിൻ, പ്രിവെന്‍റീവ് ഓഫീസർ ഗ്രേഡുമാരായ പികെ ബാബുരാജൻ, സി വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ടി രാഹുൽ എന്നിവരും പങ്കെടുത്തു.

Share

More Stories

ട്രാൻസ്‌ജെൻഡർ കുട്ടികളുടെ മാനസികാവസ്ഥ പരിശോധിക്കാൻ യുകെ

0
ട്രാൻസ്‌ജെൻഡർ എന്ന് തിരിച്ചറിയുന്ന എല്ലാ കുട്ടികൾക്കും ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) ഓട്ടിസം സ്‌ക്രീനിംഗ് നടത്തുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പുതിയ NHS മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു ലിംഗ ക്ലിനിക്കിലേക്ക്...

ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി; ചരിത്രം സൃഷ്ടിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി

0
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ), രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന 14 വയസ്സുള്ള വൈഭവ് സൂര്യവംശി, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വെറും 35 പന്തിൽ നിന്ന് ശ്രദ്ധേയമായ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു. ജയ്പൂരിലെ...

‘നൂറ് വർഷത്തിൽ കൂടുതൽ ജീവിക്കുന്നതിന് ഒരു രഹസ്യമേയുള്ളൂ’; 101 വയസുള്ള ഡോക്ടർ പറയുന്നു

0
ലോകം മുഴുവൻ കൂടുതൽ കാലം എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലർ പറയുന്നത് വൃത്തിയായി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. മറ്റു ചിലർ സമ്മർദ്ദം കുറച്ചു കൊണ്ട് ജീവിക്കണം...

ഇത്രയധികം പാകിസ്ഥാനികൾ ഇന്ത്യ വിട്ടുപോയി; സമയപരിധി ചൊവാഴ്‌ച അവസാനിക്കും

0
കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സംഘർഷം സാധാരണ പൗരന്മാരെയും നേരിട്ട് ബാധിക്കുന്നു. തിങ്കളാഴ്‌ച അട്ടാരി- വാഗ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 145 പാകിസ്ഥാൻ പൗരന്മാർ സ്വന്തം...

തുർക്കി സൈനിക വിമാനം പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്

0
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍,...

പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

0
രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതിന് അറസ്റ്റിലായ ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ആസാം ദിബ്രൂഗഡ്...

Featured

More News